Spread the love
പത്തനംതിട്ട ജില്ലയിലെ ആദ്യ ചുണ്ടൻ വള്ളം, ‘നിരണം ചുണ്ടൻ’ നീരണിഞ്ഞു

നിരണം ദേശത്തിന്റെയാകെ വർഷങ്ങളായുള്ള കാത്തിരിപ്പാണ് സഫലമായത്. 9.30നും 10. 15നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ, പമ്പയാറ്റിലെ ഇരതോട് കടവിൽ ആണ് നീരണിഞ്ഞത്.

5000 രുപ മുതൽ 5 ലക്ഷം വരെയുള്ള 500 ഓഹരി ഉടമകളിൽ നിന്ന് ധനസമാഹരണം നടത്തിയാണ് നിരണം ദേശവാസികളുടെ ഏറെ നാളായുള്ള സ്വപ്നം സഫലമാക്കിയത്.

പ്രശസ്ത ശിൽപ്പി കോയിക്കൽ മുക്ക് ഉമാമഹേശ്വരൻ ആചാരിയുടെ നേത്യത്വത്തിൽ 168 ദിവസം കൊണ്ടാണ് 128 അടി നീളമുള്ള ചുണ്ടന്റെ നിർമ്മാണം പൂർത്തിയാക്കാൻ സാധിച്ചത്.

അഞ്ച് അമരക്കാരും ഏഴ് താളക്കാരും രണ്ട് ഇടിയൻമ്മാരും 85 തുഴക്കാരും ചേർന്നാണ് ചുണ്ടനെ നയിക്കുന്നത്.

നീരണിയൽ ചടങ്ങിൽ ആന്റോ ആന്റണി എംപി, ചലച്ചിത്ര സംവിധായകൻ ബ്ലസി തുടങ്ങിയ നിരവധി പ്രമുഖർ പങ്കെടുത്തു.

Leave a Reply