ഡോക്ടര്‍മാരുടെ സമരത്തിൽ മെഡിക്കല്‍ കോളജുകളില്‍ രോഗികള്‍ക്ക് ദുരിതം. ഒ.പികളില്‍ വന്‍ തിരക്ക്, രോഗികളെ തിരിച്ചയക്കുന്നു. ശസ്ത്രക്രിയകള്‍ മാറ്റി. ശസ്ത്രക്രിയ പ്രതീക്ഷിച്ചുവന്ന അവശരായ രോഗികളെപോലുമാണ് തിരിച്ചയക്കേണ്ടി വരുന്നത്. തിരുവനന്തപുരം മെഡി. കോളജ് ഒപിയില്‍ ഡോക്ടര്‍മാര്‍ പകുതിയില്‍താഴെ മാത്രമാണ്. ഇതോടെ സംസ്ഥാനത്തെ മെഡിക്കൽ കോളജ് ആശുപത്രികളുടെ പ്രവർത്തനം പ്രതിസന്ധിയിലായി.
പിജി ഡോക്ടർമാർക്ക് പുറമെ ഹൗസ് സർജൻമാരും ഇന്ന് പണിമുടക്കും. അത്യാഹിത വിഭാഗമടക്കം ബഹിഷ്കരിച്ചുള്ള സമരം നാലാം ദിവസത്തിലേക്ക് കടന്ന് ഇന്ന് പിജി ഡോക്ടർമാർ സെക്രട്ടേറിയേറ്റ് മാർച്ചും നടത്തും. ഹൗസ് സർജൻമാർ അടിയന്തര, കോവിഡ് വിഭാഗങ്ങളിലൊഴികെ മറ്റെല്ലാ ഡ്യൂട്ടികളും ബഹിഷ്കകരിച്ചാണ് സൂചനാ പണിമുടക്ക് നടത്തുന്നത്.