Spread the love

കൊച്ചി∙ കെഎസ്ആർടിസി ജീവനക്കാരുടെ ശമ്പളം വൈകുന്നതിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. കഴിഞ്ഞമാസത്തെ ശമ്പളമെങ്കിലും കൊടുക്കൂ എന്ന് ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. ശമ്പളകാര്യം കോടതിയെ കൊണ്ട് എപ്പോഴും ഓർമിപ്പിക്കുന്നത് എന്തിനാണെന്നും കോടതി ചോദിച്ചു. അതേസമയം കെഎസ്ആർടിസി ജീവനക്കാരുടെ പെൻഷൻ ഉടൻ നൽകുമെന്ന് സർക്കാർ അറിയിച്ചു.

ഓഗസ്റ്റിലെ ശമ്പളമെങ്കിലും ഇപ്പോള്‍ കൊടുത്താലെ ഓണം ആഘോഷിക്കാൻ സാധിക്കൂ. കെഎസ്ആര്‍ടിസിയിൽ കൂപ്പൺ വിതരണം അനുവദിക്കില്ലെന്നും ശമ്പളം പണമായി തന്നെ നൽകണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ശമ്പള പ്രശ്നം പരിഹരിക്കാനായി ഉന്നതതലയോഗം ചേർന്നത് എന്തിനായിരുന്നു എന്നും കോടതി ചോദിച്ചു. ശമ്പള വിതരണത്തിൽ സർക്കാർ നിലപാടെന്ത്? എല്ലാതവണയും ധനസഹായം നൽകാറുണ്ട്. പക്ഷേ, ധനസഹായം നൽകാൻ എന്തിനാണ് ഇത്രയും വൈകുന്നതെന്നും കോടതി ചോദിച്ചു.കഴിഞ്ഞ വർഷവും ഓണത്തിന് ശമ്പളം നൽകണമെന്ന ഉത്തരവ് കോടതിയിൽ നിന്നുണ്ടായിരുന്നു. എന്നാൽ ഉത്തരവിനെതിരെ അപ്പീൽ പോകുകയാണ് സർക്കാർ ചെയ്തത്. ശമ്പളം കൂപ്പണായും പണമായും നല്‍കണമെന്ന് തീരുമാനമെടുത്തു. എന്നാൽ ഇത് പരാജയപ്പെട്ടിരുന്നു. പണമായി തന്നെ ശമ്പളം നൽകണമെന്ന കർശന നിർദേശവും കോടതി നൽകിയിരുന്നു. കൂപ്പൺ നല്‍കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കെഎസ്ആർടിസിയെ സ്വകാര്യവത്കരിക്കാനുള്ള നീക്കമുണ്ടോ എന്ന ചോദ്യവും കോടതിയുടെ ഭാഗത്തു നിന്നുണ്ടായി

Leave a Reply