
മുഖ്യമന്ത്രിക്കെതിരെ സ്വപ്നക്ക് വേണ്ടി വെളിപ്പെടുത്തൽ നടത്താൻ പി സി ജോർജ് സമ്മർദ്ദം ചെലുത്തിയെന് സരിത മൊഴി നല്‍കി. സ്വപ്നയുടെ കൈവശം തെളിവുകളില്ലെന്ന് ജയിലിൽ വച്ച് അറിയാവുന്നതിനാൽ പിൻമാറിയെന്നും സരിത മൊഴി നല്‍കിയിട്ടുണ്ട്. ഈരാറ്റുപേട്ടയിലെ വീട്ടിലേക്ക് വിളിച്ചു വരുത്തി സംസാരിച്ചെന്നും സരിത മൊഴി നല്‍കി. ക്രൈം നന്ദകുമാറും സ്വപ്‌നയും പി സി ജോര്‍ജും എറണാകുളത്ത് വെച്ച് കൂടിക്കാഴ്ച നടത്തിയെന്നും സരിത പ്രത്യേക അന്വേഷണ സംഘത്തോട് പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ സ്വപ്‌നയ്‌ക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ പി സി ജോര്‍ജ് ആവശ്യപ്പെട്ടു. സ്വപ്നയെ ജയിലില്‍ വെച്ച് അറിയാം. ക്രൈം നന്ദകുമാറുമായി ചേര്‍ന്നുകൊണ്ടായിരുന്നു മുഖ്യമന്ത്രിക്കെതിരായ നീക്കം നടന്നതെന്നും, ഇതിനെല്ലാം തന്റെ കൈവശം രേഖകളുണ്ടെന്നും സരിത അന്വേഷണ സംഘത്തോട് പറഞ്ഞു. സ്വപ്‌നയുമായി നേരിട്ട് സംസാരിച്ചിട്ടില്ലെന്നും സരിത അന്വേഷണ സംഘത്തോട് പറഞ്ഞു. സ്വപ്ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസില്‍ സരിത എസ് നായരുടെ മൊഴി എസ് പി മധുസൂദനാണ് രേഖപ്പെടുത്തിയത്.