
മുഖ്യമന്ത്രി പിണറായി വിജയനെ വെടിവച്ച് കൊല്ലണമെന്ന വിവാദ പരാമര്‍ശവുമായി പിസി ജോര്‍ജിന്റെ ഭാര്യ ഉഷ. ശരിക്കും പറഞ്ഞാല്‍ എനിക്കയാളെ വെടിവച്ച് കൊല്ലണം. എന്റെ അപ്പന്റെ റിവോള്‍വര്‍ ഇവിടുണ്ട്. കുടുംബത്തെ തകര്‍ക്കുന്ന ഇയാളെ വെടിവച്ച് കൊല്ലണം. സംഭവം അറിഞ്ഞുടനെ പുളളിയുടെ പെങ്ങന്മാരെ വിളിച്ചുപറഞ്ഞു. എല്ലാവരും വേദനിക്കുകയാണ്. എന്റെയീ കൊന്തയുണ്ടെങ്കില്‍ ഒരാഴ്ചയ്ക്കകം അയാള്‍ അനുഭവിക്കും. അനുഭവിച്ചേ തീരുളളു. ഒരു നിരപരാധിയെ, ആ പുളളിക്ക് (പിസി ജോര്‍ജിന്) എത്ര പ്രായമായി. ആ മനുഷ്യനെ പിടിച്ച് ജയിലിലിടാമോ? അതും കേസെന്താ? പീഡനകേസ്.’- ഉഷ മാധ്യമങ്ങളോട് പറഞ്ഞു. ലോകത്ത് ഒരാളും പിസിയുടെ പേരിലുള്ള പീഡനമെന്ന ആരോപണം വിശ്വസിക്കില്ലെന് ഭാര്യ ഉഷ പറഞ്ഞു. സാക്ഷി ആക്കാമെന്ന് പറഞ്ഞാണ് പോലീസ് ജോര്‍ജിനെ വിളിച്ചു കൊണ്ട് പോയത്. അറസ്റ്റിനെ കുറിച്ച് സൂചനകളൊന്നും ഇല്ലായിരുന്നു. പരാതിക്കാരി വീട്ടില്‍ വന്നിട്ടുണ്ടെന്നും താന്‍ അവരുമായി സംസാരിച്ചിട്ടുണ്ടെന്നും ഉഷ പറഞ്ഞു. പിന്നില്‍ കളിച്ചവര്‍ക്ക് കുടുംബത്തിന്റെ ശാപം കിട്ടുമെന്നും ഉഷ പറഞ്ഞു.