ഏറെ ആരാധകരുള്ള താരദമ്പതികളാണ് പേളിയും ശ്രീനിഷും.നടിയും അവതാരകയുമാണ് പേളി മാണി. ബിഗ്‌ബോസ് മലയാളം സീസൺ ഒന്നിലെ മത്സരാർത്ഥിയുമായിരുന്നു നടി. ഇതേ ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദുമായി ഷോയ്ക്ക് ഇടെ പേളി പ്രണയത്തിലായി. ഷോ അവസാനിച്ച ശേഷം ഇരുവരും വിവാഹിതർ ആവുകയും ചെയ്തു. ഇപ്പോൾ ജീവിതത്തിലേക്ക് പുതിയ അതിഥിക്കായുള്ള കാത്തിരിപ്പിലാണ് പേളിയും ശ്രീനിഷും.അമ്മയാകാൻ തയ്യാറെടുക്കുന്ന പേളിയുടെ ചെറിയ വിശേഷങ്ങൾ പോലും പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ച വിഷയമാണ്.
പേളിയുടെ ആദ്യ ബോളിവുഡ് ചിത്രം അടുത്തിടെയാണ് റിലീസ് ചെയ്തത്. ലൂഡോ എന്ന ചിത്രത്തിലെ നടിയപുടെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മലയാളി പ്രേക്ഷകർ മാത്രമല്ല ബോളിവുഡ് പ്രേക്ഷകകരും നടിയുടെ കഥാപാത്രത്തെ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്. അഭിഷേക് ബച്ചൻ, ആദിത്യ റോയ് കപൂർ, പങ്കജ് ത്രിപാഠി,രാജ് കുമാർ റാവൂ, സാനിയ മൽഹോത്ര, ഫാത്തിമ സന തുടങ്ങിയ മുൻനിര താരങ്ങൾക്കൊപ്പമായിരുന്നു പേളിയുട ബോളിവുഡ് അരങ്ങേറ്റം.
ഒരു മലയാളി നേഴ്‌സിന്റെ വേഷമായിരുന്നു പേളി അവതരിപ്പിച്ചത്. പേളിയുടെ ആ പ്രകടനത്തിന് ഇപ്പോഴിതാ അംഗീകാരം ലഭിച്ചിരിക്കുന്നു. ഈ വർഷത്തെ മികച്ച നവാഗത താരത്തിനുള്ള ‘നെറ്ഫ്ലിക്സ്-തുടുംസ് പീപ്പിൾസ് ചോയ്സ് പുരസ്കാരമാണ്’ പേളി മാണിക്ക് ലഭിച്ചിരിക്കുന്നത്. ഒട്ടേറെ ചിത്രങ്ങൾ ഡിജിറ്റൽ റിലീസ് ചെയ്യപ്പെട്ട വർഷം കൂടിയാണിത്.ഈ സന്തോഷ വാർത്ത പേളി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കിടുകയാണ്. സിനിമാ മേഖലയിൽ നിന്നുമുള്ള ഒട്ടേറെപ്പേർ പേളിയെ അഭിനന്ദിച്ച് മുന്നോട്ടു വന്നിട്ടുമുണ്ട്