ജീവിതത്തിലേക്കുള്ള പുതിയ അതിഥിക്കായി കാത്തിരിക്കുകയാണ് നടിയും അവതാരകയുമായ പേളി മാണിയും ഭർത്താവ് ശ്രീനിഷും.കഴിഞ്ഞ മാസം സോഷ്യൽ മീഡിയകളിലൂടെ പേളി തന്നെയാണ് താൻ ഗർഭിണിയാണെന്ന വിവരം ആരാധകരുമായി പങ്കുവെച്ചത്.ഇതോടെ നിരവധി പേർ പേളിക്കും ശ്രീനിഷിനും ആശംസകളുമായി രംഗത്ത് എത്തിയിരുന്നു.തന്റെ ഉള്ളിലെ ജീവന്റെ വളർച്ചയെണ്ണി കാത്തിരിക്കുകയാണ് ഇപ്പോൾ പേളി.ഗർഭകാലത്തെ വിശേഷങ്ങൾ ആരാധകരുമായും പേളി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോൾ തങ്ങളുടെ പുതിയ സന്തോഷത്തെക്കുറിച്ച് പറഞ്ഞെത്തിയിരിക്കുകയാണ് താരം ഇപ്പോൾ.2020 ലെ ഏറ്റവും സ്വാധീനിച്ച വ്യക്തിത്വങ്ങളിലൊരാളായി തന്നെയും തിരഞ്ഞെടുത്തിട്ടുണ്ടെന്ന വിശേഷമായിരുന്നു പേളി പങ്കുവെച്ചത്എആർ റഹ്‌മാനും സോനു നിഗവുമുൾപ്പടെ 230 ഇന്ത്യക്കാരാണ് ഈ ലിസറ്റിലുള്ളത്.300 പേരുടെ ലിസ്റ്റാണ് പുറത്തുവന്നിട്ടുള്ളതെന്നുമായിരുന്നു താരം പറഞ്ഞത്.ഇൻസ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു താരം ഇതേക്കുറിച്ച് പറഞ്ഞത്.നിമിഷനേരം കൊണ്ടായിരുന്നു പോസ്റ്റ് വൈറലായി മാറിയത്.പതിവ് തെറ്റിക്കാതെ ഇത്തവണയും ആദ്യ കമന്റുമായെത്തിയത് ശ്രിനിഷ് അരവിന്ദായിരുന്നു.നീയത് അർഹിക്കുന്നുണ്ടെന്നായിരുന്നു ശ്രീനിയുടെ കമന്റ്.ആരാധകരും ഇത് ശരിവെക്കുകയായിരുന്നു.നിരവധി പേരാണ് പോസ്റ്റിന് കീഴിൽ കമന്റുകളുമായെത്തിയിട്ടുള്ളത്.അഭിനന്ദനം അറിയിച്ചവർക്ക് നന്ദി അറിയിച്ച് പേളിയും എത്തിയിരുന്നു.ഞങ്ങളെ സംബന്ധിച്ച് ഒരുപാട് സന്തോഷമുള്ള കാര്യമാണ് ഇതെന്നായിരുന്നു ആരാധകരെല്ലാം പറഞ്ഞത്.
ബിഗ് ബോസ് മലയാളം എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും പരിചയപ്പെടുന്നതും പ്രണയത്തിലാവുന്നതും.പ്രണയം വിവാഹത്തിൽ എത്തുകയുമായിരുന്നു.2019 മെയ് 5 ആയിരുന്നു പേളി ശ്രീനീഷ് വിവാഹം നടക്കുന്നത്.ഹിന്ദു ക്രൈസ്തവ ആചാര പ്രകാരമായിരുന്നു ഇവരുടെ വിവാഹം.മെയ് 5 ന് ക്രിസ്തീയ വിധി പ്രകാരം വിവാഹം നടക്കുകയും പിന്നീട് മെയ് 8ന് ഹിന്ദു ആചാരവിധി പ്രകാരം വീണ്ടും വിവാഹിതരാവുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് താരം 31-ാം ജന്മദിനം ആഘോഷിച്ചത്.