പേരെടുത്ത് പറയാതെ നടി മറീന മൈക്കിള്‍ തനിക്ക് ഒരു പ്രമുഖ അവതാരികയിൽ നിന്നും മോശം അനുഭവം ഉണ്ടായി എന്ന് പറഞ്ഞതിന് പിന്നാലെ പേളി മാണിക്കെതിരെ വൻ വിമർശനങ്ങൾ ഉയർന്നിരുന്നു. കഴിഞ്ഞ ദിവസം ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മുൻപ് ഒരിക്കൽ ഉന്നയിച്ച ആരോപണങ്ങളിൽ വിശദീകരണവുമായിമറീന എത്തിയത്.
വർഷങ്ങൾക്ക് മുൻപ് തന്റെ ഒരു സിനിമ ഇറങ്ങിയ സമയത്ത് ഒരു സ്വകാര്യ ചാനൽ തന്നോട് ഇന്റർവ്യൂവിനായി ചോദിച്ചു എന്നും താൻ സമ്മതം മൂളിയിട്ടും പലതവണ ഇത് ക്യാൻസൽ ചെയ്യപ്പെട്ടു എന്നുമായിരുന്നു മറീന പറഞ്ഞത്. ഇതിനു കാരണം തന്നെ അഭിമുഖം ചെയ്യാന്‍ ഒരു ആങ്കര്‍ തയ്യാറായില്ല എന്നത് ആയിരുന്നു എന്ന് ഷോ പ്രൊഡ്യൂസർ വഴി അറിയാൻ കഴിഞ്ഞു എന്നും താരം പറയുന്നു. ഇത്രയും പറഞ്ഞ മറീന ആരോപിതയായ അവതരിക കാണാൻ തന്നെ പോലെ ഉണ്ടെന്നും പറയുന്നുണ്ട്. അവരൊരു മോട്ടിവേഷന്‍ സ്പീക്കര്‍ ആണെന്നും മറീന പറഞ്ഞിരുന്നു. ഇത്രയും ഡീറ്റെയിൽസ് ആയതോടെ സംഗതി പേളി മാണി തന്നെയെന്ന് മലയാളികൾ ഉറപ്പിച്ചു പിന്നീടങ്ങോട്ട് വിമർശനം തുടങ്ങുകയായിരുന്നു.
അതേസമയം മറീന പറഞ്ഞഅവതാരിക താൻ തന്നെയാണെന്ന് സമ്മതിച്ച് രംഗത്ത് വന്നിരിക്കുകയാണ് പേളി മാണിയിപ്പോൾ ‘കഴിഞ്ഞ ദിവസം എന്റെയും മറ്റൊരു ആര്‍ട്ടിസ്റ്റിന്റെയും പേരില്‍ യൂട്യൂബില്‍ നടക്കുന്ന ചര്‍ച്ചകള്‍ നടക്കുന്നതായി കണ്ടു. എന്റെ പേരും ഫോട്ടോയും ഉപഗോയിച്ചുകൊണ്ടുള്ള തംപ്‌നെയിലും വാര്‍ത്തകളും പ്രചരിക്കുമ്പോള്‍ ഇതിനൊനു ക്ലാരറ്റി നല്‍കേണ്ടതുണ്ട്. ഞാന്‍ ആ ആര്‍ട്ടിസ്റ്റുമായി ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍, എന്നെ ഉദ്ദേശിച്ചു തന്നെയാണ് അവര്‍ പറഞ്ഞത് എന്നറിഞ്ഞു. പക്ഷേ എന്താണ് സംഭവിച്ചത് എന്നത് എന്റെ ഭാഗത്ത് നിന്ന് പറയുന്നത് കേള്‍ക്കാന്‍ ആ ആര്‍ട്ടിസ്റ്റ് തയ്യാറായില്ല. ആ പ്രശ്‌നം ഇത്രയും വഷളാകുന്ന സാഹചര്യത്തില്‍ ഇവിടെ അത് പറയാന്‍ ആഗ്രഹിക്കുന്നു’ എന്ന് പറഞ്ഞുകൊണ്ടാണ് പേളിയുടെ പോസ്റ്റ്.
2017 ല്‍ ചാനലുമായി എനിക്ക് പേമന്റുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടായിരുന്നു. അത് കാരണം പാതിയില്‍ വച്ച് ആ ഷോ നിര്‍ത്തി പോരേണ്ട അവസ്ഥയുണ്ടായി. ഈ വിഷയത്തെ കുറിച്ച് കൂടുതല്‍ എനിക്ക് സംസാരിക്കാന്‍ താത്പര്യമില്ല. എന്തെന്നാല്‍ ആ പ്രശ്‌നം പിന്നീട് പരിഹരിക്കപ്പെട്ടിരുന്നു. സ്വാഭാവികമായും, ഞാന്‍ പിന്മാറിയ സാഹചര്യത്തില്‍ ഷോ ഡിലേ ആവും. എനിക്ക് പകരം മറ്റൊരു ആര്‍ട്ടിസ്റ്റ് ആ ഷോയുടെ ആങ്കറായി വരികയും ചെയ്തു.
ഇപ്പോള്‍ ഞാന്‍ ഒരു ആര്‍ട്ടിസ്റ്റിന് അവരുടെ തൊഴിലിടം നിഷേധിച്ചു, അവരെ പ്രമോട്ട് ചെയ്യുന്നതില്‍ നിന്ന് പിന്മാറി എന്നൊക്കെയുള്ള വ്യാജ വാര്‍ത്തകള്‍ വരുമ്പോള്‍ അത് വ്യക്തമാക്കേണ്ടത് എന്റെ ഉത്തരവാദിത്വമാണ്. പ്രചരിക്കുന്നതൊന്നും സത്യമല്ല. ആ ആര്‍ട്ടിസ്റ്റിനെ തെറ്റിദ്ധരിപ്പിച്ചതാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഷോയില്‍ ആരൊക്കെ വരണം, ആരെയൊക്കെ അഭിമുഖം ചെയ്യണം എന്ന് തീരുമാനിക്കുന്നത് ആങ്കറല്ല. അത് പൂര്‍ണമായും ഷോ പ്രൊഡ്യൂസറുടെ താത്പര്യവും തീരുമാനവുമാണ്. ഷോ ഡിലേ ആയതിന്റെ ഉത്തരവാദിത്വം അവര്‍ ഏറ്റെടുക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അത് ചെയ്തില്ല എന്ന് മാത്രമല്ല, എന്റെ പേരില്‍ കുറ്റം ചാര്‍ത്തുകയും ചെയ്തു. കള്ളം പറയുകയും, ആ ആര്‍ട്ടിസ്റ്റിനോട് എന്നെ കുറിച്ച ആശയക്കുഴമുണ്ടാക്കുകയും ചെയ്തു. എനിക്ക് ആരോടും ഒരുതരത്തിലുള്ള വ്യക്തിവൈരാഗ്യവുമില്ല എന്ന് പറഞ്ഞ പേളി മാണി മറീന മൈക്കിളിന് ആശംസകളും അറിയിക്കുന്നുണ്ട്.