മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള അവതാരകയാണ് പേളി മാണി. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ പേളി മലയാളികളുടെ മനസില്‍ ഇടം നേടി. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളും,ചിത്രങ്ങളും താരം ആരാധകര്‍ക്കായി പങ്ക് വക്കാറുണ്ട്.ഭര്‍ത്താവും നടനുമായ ശ്രീനിഷ് അരവിന്ദും താരത്തിന് എല്ലാവിധ സപ്പോര്‍ട്ടുമായി കൂടെ തന്നെയുണ്ട്. സോഷ്യല്‍ മീഡിയകളില്‍ വന്‍ വരവേല്‍പ്പാണ് താരത്തിന്റെ എല്ലാ ചിത്രങ്ങള്‍ക്കും കുറിപ്പുകള്‍ക്കും ലഭിയ്ക്കുന്നത്. എന്നാലും പല വിമര്‍ശനങ്ങളും പേളിമാണി പങ്കുവെക്കുന്ന ചിത്രങ്ങളുടെ പേരില്‍ നേരിടേണ്ടി വന്നിട്ടുണ്ട്.
ഇപ്പോഴിതാ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് പേളി. അനുരാഗ് ബസു സംവിധാനം ചെയ്ത ലുഡോയിലൂടെയാണ് പേളിയുടെ ബോളിവുഡ് അരങ്ങേറ്റം. എന്നാല്‍ മലയാളം മാധ്യമങ്ങള്‍ പേളിയുടെ ഗര്‍ഭകാല വാര്‍ത്തകള്‍ക്ക് പിന്നാലെയാണെന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ഇതേക്കുറിച്ച് ഇപ്പോഴിതാ പേളി തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.
സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു പേളിയുടെ പ്രതികരണം. ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കുന്ന ചിത്രങ്ങള്‍ എന്റെ ഗര്‍ഭകാലത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ക്കായി ഉപയോഗിക്കുന്ന മാധ്യമങ്ങളോട്, നന്ദി. പക്ഷെ നിങ്ങള്‍ക്ക് നെറ്റ്ഫ്ലിക്സില്‍ സംപ്രേക്ഷണം ചെയ്യുന്ന എന്റെ സിനിമയായ ലുഡോയേയും പ്രെമോട്ട് ചെയ്യാനാകുമോ. ഇതെന്റെ ബോളിവുഡ് അരങ്ങേറ്റമാണ്. ഇതേ ആവേശം അവിടേയും കാണിച്ചാല്‍ വലിയ സഹായമാകും.കഴിഞ്ഞ ദിവസമായിരുന്നു പേളിയുടെ ബോളിവുഡ് ചിത്രമായ ലുഡോ നെറ്റ് ഫ്ലിക്സിലൂടെ പ്രദര്‍ശനത്തിന് എത്തിയിരുന്നത്. പങ്കജ് ത്രിപാഠി, അഭിഷേക് ബച്ചന്‍, രാജ് കുമാര്‍ റാവു, ആദിത്യ റോയ് കപൂര്‍, സാനിയ മല്‍ഹോത്ര, ഫാത്തിമ സന ഷെയ്ഖ്, രോഹിത് സുരേഷ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ചിത്രത്തില്‍ ഒരു നഴ്സിന്റെ വേഷത്തില്‍ ആണ് പേളി എത്തുന്നത്.