ദില്ലി: അതിർത്തിയിലെ കർഷക സമരം തുടരാൻ സംയുക്ത കിസാൻമോർച്ച യോഗത്തിൽ തീരുമാനം. കർഷകരുടെ ആവശ്യങ്ങൾ പൂർണമായും അംഗീകരിക്കുന്നതു വരെ സമരം തുടരാനാണ് ഉദ്ദേശിക്കുന്നതെന്ന് സിംഘുവിൽ ചേർന്ന യോഗം അറിയിച്ചു.
അതേസമയം, ഈ മാസം 29ന് പാർലമെന്റിലേക്ക് പ്രഖ്യാപിച്ച കർഷകരുടെ ട്രാക്ടർ റാലി മാറ്റാനും തീരുമാനിച്ചു. ഡിസംബർ നാലിന് കിസാൻമോർച്ച വീണ്ടും യോഗം ചേരും, അതുവരെ പുതിയ സമരങ്ങളില്ലെന്നും യോഗത്തിന് ശേഷം കർഷക നേതാക്കൾ വ്യക്തമാക്കി.
കര്‍ഷക സമരം മുന്നോട്ടു കൊണ്ടുപോയത് പ്രധാനമായും പഞ്ചാബിലെ 32 സംഘടനകളാണ്. ഈ സംഘടനകള്‍ കഴിഞ്ഞ ദിവസം യോഗം ചേര്‍ന്ന് പ്രമേയം പാസാക്കിയിരുന്നു. 29ന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വിവാദമായ മൂന്ന് കാര്‍ഷിക ബില്ലുകളും പിന്‍വലിക്കാനുള്ള നടപടികള്‍ കേന്ദ്രം നടത്തുന്ന സാഹചര്യത്തില്‍ കടുത്ത സമര രീതികളുമായി മുന്നോട്ടു പോകേണ്ടതില്ല എന്നാണ് പ്രമേയത്തില്‍ വ്യക്തമാക്കിയത്. ഈ തീരമാനമാണ് സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തിലും പ്രധാനമായും ഉയര്‍ന്നു വന്നത്.
താങ്ങുവിലയടക്കം ആറ് ആവശ്യങ്ങള്‍ ഉന്നയിച്ച് കര്‍ഷകര്‍ ഇപ്പോഴും സമര രംഗത്തുണ്ട്. തുടര്‍ പ്രതിഷേധ പരിപാടികള്‍ സംബന്ധിച്ച് കാര്യങ്ങള്‍ തീരുമാനിക്കാന്‍ ഡിസംബര്‍ നാലിന് യോഗം ചേരാനും സംയുക്ത കിസാന്‍ മോര്‍ച്ച യോഗത്തില്‍ തീരമാനമായിട്ടുണ്ട്