Spread the love


പെഗസസിനെ കേന്ദ്രം തള്ളി; മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്.


ന്യൂഡൽഹി : പാർലമെൻറ് സമ്മേളനം ആരംഭിക്കുന്നതിന്റെ തലേന്ന് പെഗസസ് റിപ്പോർട്ട് പുറത്തുവിട്ടത് യാദൃശ്ചികമല്ലെന്ന് വ്യക്തമാക്കി കേന്ദ്രം.കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ ഇസ്രയേൽ ചാര സോഫ്റ്റ്‌വെയറിന്റെ നിരീക്ഷണത്തിലാണെന്ന റിപ്പോർട്ടിനെ പൂർണമായും തള്ളിക്കളഞ്ഞങ്കിലും അന്വേഷണം പ്രഖ്യാപിക്കാൻ കേന്ദ്രം ഇതുവരെ തയാറായിട്ടില്ല.ഇന്ത്യൻ ജനാധിപത്യത്തെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണിതെന്ന് ഐടി മന്ത്രി അശ്വിനി വൈഷ്ണവ് ലോക്സഭയിൽ പറഞ്ഞു. എന്നാൽ ഈ പട്ടികയിൽ നമ്പർ ഉൾപ്പെടുന്നത് വിവരം ചോർത്തി എന്നതിന് സ്ഥിരീകരണമല്ലെന്നും അതേ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. പെഗസസിന്റെ സൃഷ്ടക്കളായ എൻഎസ്ഒ റിപ്പോർട്ട് തള്ളിക്കളഞ്ഞു.റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന പല രാജ്യങ്ങളും അവരുടെ ഉപയോക്താക്കൾ പോലുമില്ല എന്നും, നിരീക്ഷണം ഏർപ്പെടുത്തേണ്ടി വന്നാൽ അതിന് പ്രോട്ടോകോൾ ഉണ്ടെന്നും മന്ത്രി വ്യക്തമാക്കി.
പെഗസസ് വിവാദത്തിൽ കേന്ദ്ര സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. നിങ്ങളുടെ ഫോണിൽ ഉള്ളതെല്ലാം അയാൾ വായിക്കുന്നു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വിറ്റ്.പെഗസസ് ചോർത്തൽ ശരിയെങ്കിൽ സ്വകാര്യതയ്ക്കുള്ള അവകാശത്തിനു മേൽ മോദി സർക്കാർ നടത്തുന്ന ഗുരുതരമായ ആക്രമണമാണെന്ന് പ്രിയങ്കഗാന്ധി അഭിപ്രായപ്പെട്ടു.വ്യക്തികളെ നിരീക്ഷിക്കുന്നതിനായി മോദി സർക്കാർ തന്നെയാണ് പെഗസസ് നിയമവിരുദ്ധമായി രാജ്യത്ത് ഉപയോഗിച്ചതെന്നാണ് കോൺഗ്രസിന്റെ ആരോപണം. മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇൻറർനാഷണലിന് ഇന്ത്യാ വിരുദ്ധ അജണ്ട ഉണ്ടെന്നത് നിഷേധിക്കാനാവുമോ എന്ന് മുൻ ഐടി മന്ത്രി രവിശങ്കർ പ്രസാദും ആരോപണവുമായി രംഗത്തെത്തി.

Leave a Reply