Spread the love

തൃപ്പൂണിത്തുറ ∙ പ്രമുഖ ഹിന്ദുസ്ഥാനി സംഗീതജ്ഞ പെൽവാ നായിക്കിന്റെ ദ്രുപദ് സംഗീത സദസ്സ് 26നു വൈകിട്ട് 6 നു ചക്കംകുളങ്ങര ക്ഷേത്രത്തിനു സമീപത്തുള്ള ശിവപൂർണ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ശ്രീപൂർണത്രയീശ സംഗീത സഭയുടെ നേതൃത്വത്തിലാണ് സംഗീത സദസ്സ് സംഘടിപ്പിക്കുന്നത്. ഇന്ത്യയിലും വിദേശത്തും അനേകം വേദികളിൽ ദ്രുപദ് സംഗീതം അവതരിപ്പിക്കുന്ന പെൽവാ നായിക്ക് യുവ സംഗീതജ്ഞരുടെ നിരയിൽ പ്രമുഖയാണ്. അഹമ്മദാബാദ് സ്വദേശിനിയാണ്.

Leave a Reply