പൊതു മേഖല സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം 60 ആക്കി എകീകരിച്ചു.ധന വകുപ്പ് ഉത്തരവ് ഇറക്കി.നിലവിൽ പല സ്ഥാപനങ്ങളിലും വ്യത്യസ്ത പെൻഷൻ പ്രായം ആയിരുന്നു. 58, 59 വയസ്സില്‍ വിരമിച്ചവരുണ്ട്.വിവിധ സമിതികളുടെ റിപ്പോര്‍ട്ട് അംഗീകരിച്ചാണ് സര്‍ക്കാരിന്റെ നടപടി. എന്നാല്‍ നിലവില്‍ വിരമിച്ചവര്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല..
കെ എസ് ഇബി, കെഎസ്ആര്‍ടിസി, വാട്ടർ അതോറിറ്റി ഒഴികെയുള്ള പൊതുമേഖലസ്ഥാപനങ്ങളിലെ പെന്ഷന് പ്രായമാണ് ഏകീകരിച്ചത്.: ഈ മൂന്നു സ്ഥാപനങ്ങളിലെയും പെൻഷൻ പ്രായം കൂട്ടുന്നത് പ്രത്യേകം പഠിക്കും.നിലവിൽ 122 പൊതുമേഖല സ്ഥാപനങ്ങൾക്കും 6 ധനകാര്യ കോർപറേഷനും ഈ ഉത്തരവ് ബാധകമായിരിക്കും.സെക്രട്ടേറിയേറ്റിലടക്കം അടക്കം സര്‍ക്കാര്‍ ജീവനക്കാരും പെന്ഷന് പ്രായം ഉയര്‍ത്തണമെന്ന ആവശ്യം ശക്തമാക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ യുവജനസംഘടനകളുടെ എതിര്‍പ്പ് കണക്കിലെടുത്ത് സര്‍ക്കാര്‍ ഉടന്‍ തീരുമാനമെടുക്കാന്‍ സാധ്യതയില്ല.