മുംബൈ: കോവിഡ് ബാധിതരിലും, സുഖം പ്രാപിച്ചവരിലും കാണപ്പെടുന്ന മാരകമായ ബ്ലാക്ക് ഫoഗസ് ബാധിച്ച് മഹാരാഷ്ട്രയിൽ 2000 പേർ ചികിത്സയിൽ. രാജ്യത്ത് ആദ്യമായിട്ടാണ് ഈ രോഗികളുടെ എണ്ണം ഔദ്യോഗികമായി സ്ഥിതി കരിക്കുന്നത്. ഇതുവരെ എട്ട് പേർ മരിച്ചു.
4-12 ആഴ്ചവരെ ആന്റിഫoഗൻ മരുന്നുകളും ചിലപ്പോൾ ശസ്ത്രക്രിയയും ആവശ്യമായ ചികിത്സയാണിത്. ഇതിനായി വിദഗ്ധ ഡോക്ടർമാരുടെ സംഘംവും ആവശ്യമാണ്. തലവേദന, പനി, കണ്ണിനും മൂക്കിനും വേദനയും ചുമപ്പും, മൂക്കൊലിപ്പ്, കവിൾ അസ്ഥി വേദന,തരിപ്പ് അല്ലെങ്കിൽ വീക്കം, പല്ലിളകുക, കാഴ്ച മങ്ങൽ,നെഞ്ചുവേദന, ശ്വാസതടസ്സം എന്നിവ പ്രധാന ലക്ഷണങ്ങളാണ്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ചിലപ്പോൾ മരണത്തിനും കാരണമായേക്കാം