മലയാള സിനിമ മേഖലയിൽ തനിക്കെതിരെ അടക്കം ഉയർന്നുവന്ന ലൈംഗിക ആരോപണങ്ങളിൽ പ്രതികരിച്ച് നടനും നിർമ്മാതാവുമായ മണിയൻപിള്ള രാജു. ഇനിയും പല വെളിപ്പെടുത്തലുകളും അതിനു പിന്നിൽ പല താല്പര്യങ്ങളും ഉണ്ടാകും. ചിലർ പണത്തിനുവേണ്ടിയും ഇറങ്ങിപ്പുറപ്പെടുമെന്നും എന്നാൽ ആരോപണ വിധേയരിൽ ഇതിൽ ഉൾപ്പെടാത്തവരും ഉണ്ടാകുമെന്നും അതുകൊണ്ടുതന്നെ വിഷയത്തിൽ സമഗ്ര അന്വേഷണം വേണമെന്നും മണിയൻപിള്ള രാജു വ്യക്തമാക്കി.
ആരോപണം ഉന്നയിക്കുന്നവരിൽ പൈസ അടിക്കാൻ എത്തുന്നവരും, അവസരം ചോദിച്ച് കിട്ടാതിരുന്നവരും ഉണ്ടാകും. അതുകൊണ്ടുതന്നെ വിഷയത്തിൽ കൃത്യമായ അന്വേഷണം ആവശ്യമുണ്ട്. അല്ലെങ്കിൽ ആളുകൾ ഇനിയും വന്നുകൊണ്ടിരിക്കും. ഡബ്‌ള്യൂ.സി.സി പറഞ്ഞത് വളരെ ശരിയാണെന്നും കൃത്യമായ അന്വേഷണം ആവശ്യമുണ്ട് എന്നും മണിയൻപിള്ള രാജു കൂട്ടിച്ചേർത്തു.
അതേസമയം അമ്മ താര സംഘടനയുടെ സ്ഥാപക അംഗം കൂടിയായിരുന്നു താനെന്നും, കഴിഞ്ഞ കമ്മിറ്റിയിൽ വരെ വൈസ് പ്രസിഡണ്ട് ഉണ്ടായിരുന്നത് കൊണ്ട് തന്നെ മെമ്പർഷിപ്പിന് വേണ്ടി പൈസ വാങ്ങിക്കുന്ന കാര്യം തനിക്ക് അറിയില്ലെന്നും മണിയൻപിള്ള രാജു പറഞ്ഞു.