നൂറുകണക്കിനാളുകളാണ് ഗുജറാത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥന് യാത്രയയപ്പ് നൽകാനായി എത്തിച്ചേർന്നത്. പൊലീസുകാരും ജനങ്ങളും കരഞ്ഞ് കൊണ്ടാണ് അദ്ദേഹത്തെ യാത്ര അയച്ചത്. സ്‌നേഹവും ആദരവും ഏറ്റുവാങ്ങിയതോടെ പൊലീസുകാരന്റെയും കണ്ണ് നിറഞ്ഞൊഴുകി.
ഗുജറാത്തിലെ ഖേദ്ബ്രഹ്മ പട്ടണത്തിലെ പൊലീസ് സബ് ഇൻസ്പെക്ടറായിരുന്നു വിശാൽ പട്ടേൽ. ജനങ്ങൾക്ക് എപ്പോൾ വേണമെങ്കിലും പരാതിയുമായി അദ്ദേഹത്തെ സമീപിക്കാനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നു. നഗരത്തിൽ ജനപ്രിയനായ വിശാലിന് ജനങ്ങൾ ഒരു യാത്രയയപ്പ് പരിപാടി സംഘടിപ്പിച്ചു. ആളുകൾ അദ്ദേഹത്തിന് മേൽ പൂക്കൾ വാർഷിക്കുകയും, അദ്ദേഹത്തെ കെട്ടിപ്പിടിച്ച് കരയുകയും ചെയ്തു. ജനങ്ങളുടെ സ്നേഹം കണ്ട് അദ്ദേഹവും കരഞ്ഞു പോയി. ഹൃദ്യമായ ഈ യാത്രയയപ്പിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുകയാണ്.