Spread the love

നടൻ ആന്റണി വർഗീസ് പെപ്പെയുടെ നിർമ്മാണ കമ്പനിയായ എവിപി പ്രൊഡക്‌ഷൻസിന്റെ ആദ്യ ചിത്രമെത്തുന്നു. ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ ഇന്ന് രാത്രിയോടെ പുറത്തുവിടുമെന്നാണ് നടൻ തന്റെ പേജിൽ പങ്കുവച്ച പോസ്റ്ററിലൂടെ വ്യക്തമാക്കുന്നത്. ‘ഒരു പുതു യുഗത്തിന് ഇന്ന് തുടക്കമാകുന്നു’വെന്നും കൂടുതൽ വിവരങ്ങൾ ഇന്ന് പുറത്തുവിടുമെന്നും വ്യക്തമാക്കുന്ന പോസ്റ്റർ ഇതിനോടകം തന്നെ താരത്തിന്റെ ആരാധകരും സിനിമാ പ്രേമികളും ഏറ്റെടുത്തിട്ടുണ്ട്.

മാസങ്ങൾക്ക് മുൻപാണ് സ്വന്തമായി നിർമാണക്കമ്പനിയുമായി നടൻ പെപ്പെ രംഗത്ത് എത്തിയത്. ഒരു വലിയ ആഗ്രഹം ചെറിയൊരു രീതിയിൽ തുടങ്ങാൻ സാധിച്ചുവെന്നും സിനിമയുടെ ശക്തിയിൽ വിശ്വസിക്കുന്ന എല്ലാവർക്കും വേണ്ടിയുള്ള ചുവടുവയ്പ്പാണ് തന്റെ നിർമാണക്കമ്പനിയെന്നും അന്ന് പെപ്പെ പറഞ്ഞിരുന്നു. എവിപി പ്രൊഡക്‌ഷൻസിന്റെ ആദ്യ ചിത്രമെന്ന നിലയിലും പുറത്തുവിട്ട പോസ്റ്ററിൽ പിടിതരാതെ നിൽക്കുന്ന പൂച്ചയുടെതെന്നോ കടുവയുടേതെന്നോ ഉറപ്പിക്കാൻ കഴിയാത്ത ഒറ്റ കാൽ പാദം തരുന്ന സൂചന എന്താവുമെന്നതിലും വലിയ ആകാംക്ഷയിൽ ആണ് സിനിമാലോകം. ചിത്രം ഏത് ജോണറിൽ ആയിരിക്കും, ആരാണ് പ്രധാന കഥാപാത്രങ്ങൾ, താരം ചിത്രത്തിന്റെ ഭാഗമാണോ തുടങ്ങി നിരവധി ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ കൂടിയായിരിക്കും ഇന്ന് വരാനിരിക്കുന്ന അപ്ഡേറ്റ് എന്നതിൽ സംശയമില്ല.

Leave a Reply