Spread the love

പെരിന്തൽമണ്ണ നിയോജക മണ്ഡലം എം.എൽ.എ. നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്യുന്ന ഹർജി മേയ് 22-ന് പരിഗണിക്കാനായി മാറ്റി. ഇടത്‌ സ്വതന്ത്രനായിരുന്ന കെ.പി. മുഹമ്മദ് മുസ്തഫ ഫയൽ ചെയ്ത തിരഞ്ഞെടുപ്പ് ഹർജി ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ചാണ് പരിഗണിക്കുന്നത്.

നജീബ് 38 വോട്ടുകൾക്കാണ് വിജയിച്ചത്. സാങ്കേതികകാരണങ്ങളാൽ 340 പോസ്റ്റൽവോട്ടുകൾ എണ്ണാതെ മാറ്റിവെച്ചെന്നും ഇതിൽ ഏകദേശം 300 വോട്ടുകൾ തനിക്കാണ് ലഭിച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് മുസ്തഫ ഹർജി നൽകിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് രേഖകൾ സബ് ട്രഷറിയിൽനിന്ന് കാണാതായത് നേരത്തേ വലിയ വിവാദമായിരുന്നു. നിലവിൽ ഇവ ഹൈക്കോടതിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.

ഇതിന്റെ പരിശോധനയടക്കം കേസിൽ വാദം കേൾക്കുന്നതിന്റെ ഭാഗമായുണ്ടാകും. രേഖകൾ കാണാതായ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ റിപ്പോർട്ടും കോടതിയിൽ നൽകാനുണ്ട്.

Leave a Reply