Spread the love
മംഗള എക്സ്പ്രസിന് എൽഎച്ച്ബി കോച്ചുകൾക്ക് അനുമതി.

തിരുവനന്തപുരം: വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ എറണാകുളം–നിസാമുദ്ദീൻ മംഗള എക്സ്പ്രസിനു ആധുനിക ലിങ്ക് ഹോഫ്മാൻ ബുഷ് (എൽഎച്ച്ബി) കോച്ചുകൾ. ചെന്നൈ പെരമ്പൂർ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ നിർമാണം പൂർത്തിയാകുന്ന അനുസരിച്ചു പുതിയ കോച്ചുകൾ ലഭ്യമാകു. എറണാകുളം കോച്ചിങ് ഡിപ്പോയിൽ എൽഎച്ച്ബി കോച്ചുകൾ ലഭിക്കാൻ പോകുന്ന ആദ്യ ട്രെയിനാണു എറണാകുളം–നിസാമുദ്ദീൻ മംഗള എക്സ്പ്രസ്സ്.

വളരെ ശോചനീയമാണു മംഗളയിലെ നിലവിലുള്ള കോച്ചുകളുടെ അവസ്ഥ. പഴയ കോച്ചുകൾ സർവീസ് ചെയുന്നത് വളരെ പണിപ്പെട്ടാണ്. എറണാകുളത്തു മൂന്നാം പിറ്റ്‌ലൈൻ നിർമാണം പൂർത്തിയായതോടെ മറ്റു സോണുകളിൽ നിന്ന് എൽഎച്ച്ബി കോച്ചുകളുടെ അറ്റകുറ്റപ്പണി ഇവിടെ നടത്തുന്നു. കോച്ചുകൾ കൈകാര്യം ചെയ്തുള്ള മുൻപരിചയവും മെക്കാനിക്കൽ വിഭാഗം ജീവനക്കാർക്കുണ്ട്.

Leave a Reply