Spread the love
മുല്ലപ്പെരിയാർ, ബേബി ഡാമിനു സമീപം മരംമുറിയ്ക്ക് അനുമതി: വിശദീകരണം ചോദിച്ചതായി വനം മന്ത്രി എ കെ ശശീന്ദ്രന്‍

11 മണിയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി.

തൻ്റെ ഓഫീസോ മുഖ്യമന്ത്രിയുടെ ഓഫീസോ ജലവിഭവ വകുപ്പ് മന്ത്രിയുടെ ഓഫീസോ അറിയാതെയായിരുന്നു വൈൽഡ് ലൈഫ് വാർഡൻ്റെ തീരുമാനം.

പക്ഷേ വാർത്തയുടെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കാനാവില്ല.

അത് വീഴ്ചയായി കണക്കാക്കുന്നു.
മുല്ലപ്പെരിയാർ വിഷയം ഏറെ ചർച്ച ചെയ്യപ്പെടുന്ന സമയത്ത് വൈൽഡ് ലൈഫ് വാർഡൻ ഇത്തരം നടപടിയെടുത്തത് ശരിയായൊ എന്നാണ് പരിശോധിച്ച് വരുന്നത്.

സ്ഥലത്ത് മരം മുറിച്ചു തുടങ്ങിയതായി മനസ്സിലാക്കുന്നു. ഈ സാഹചര്യത്തിൽ കരുതലോടെ വേണം നീങ്ങാൻ. വിശദമായ റിപ്പോർട്ട് കിട്ടിയാൽ ആവശ്യമെങ്കിൽ അന്വേഷണം നടത്തും.

മുഖ്യമന്ത്രിയുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്നും വനം മന്ത്രി പറഞ്ഞു.

Leave a Reply