സംസ്ഥാനത്ത് സ്വകാര്യ വ്യവസായ പാര്‍ക്കുകൾക്ക് സർക്കാർ അനുമതി. 10 ഏക്കറിലധികം എസ്റ്റേറ്റ് ഉള്ളവര്‍ക്ക് പാര്‍ക്കിന്റെ ലൈസൻസിനായി അപേക്ഷിക്കാം. സ്വകാര്യ കന്പനികൾ, സഹകരണ സംഘങ്ങൾ തുടങ്ങിയവക്ക് സർക്കാർ സഹായത്തോടെ വ്യവസായ പാർക്കുകൾ തുടങ്ങാം. വിശദാംശങ്ങള്‍ പരിശോധിച്ച് 7 വകുപ്പ് സെക്രട്ടറിമാര്‍ ഉള്‍പ്പെടുന്ന കമ്മിറ്റി നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലാകും അന്തിമ അനുമതി. സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങൾ ലാഭത്തിൽ കുതിച്ചുചാട്ടം നടത്തിയെന്നും വ്യവസായ മന്ത്രി പി രാജീവ് കൊച്ചിയിൽ പറഞ്ഞു.