അവയവമാറ്റത്തിന് രക്തഗ്രൂപ്പ് ചേരാതെവരുന്ന ദാതാക്കളെ പരസ്പരം വെച്ചുമാറിയുള്ള സ്വാപ് ട്രാന്‍സ്പ്ളാന്റിന് അപേക്ഷനല്‍കുന്ന ഓരോ ജോടിയും ഉറ്റബന്ധുക്കളായിരിക്കണമെന്ന വ്യവസ്ഥ നടപ്പാക്കാനാവാത്തതും നിയമവിരുദ്ധവുമാണെന്ന് ഹൈക്കോടതി. ഈ വ്യവസ്ഥ കണക്കിലെടുക്കാതെ സ്വാപ് ട്രാന്‍സ്പ്ളാന്റിന് അനുമതി തേടിയുള്ള അപേക്ഷകള്‍ പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. വൃക്കരോഗികള്‍ക്കായി വൃക്കകൈമാറാന്‍ അനുമതിതേടി നല്‍കിയ അപേക്ഷ ഓതറൈസേഷന്‍ കമ്മിറ്റി തള്ളിയതിനെതിരേ നല്‍കിയ ഹര്‍ജി അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് എന്‍. നാഗരേഷിന്റെ ഉത്തരവ്.