യുപിയില്‍ ഉച്ചഭാഷിണി ഉപയോഗിക്കണമെങ്കില്‍ അനുമതി വേണം എന്ന് യോഗി ആദിത്യനാഥ്. അനുമതിയുണ്ടെങ്കിലും ശബ്ദം ആരാധനാലയങ്ങള്‍ക്ക് പുറത്ത് കേള്‍ക്കരുത്. ഓരോരുത്തര്‍ക്കും അവരവരുടെ ആരാധനാ രീതി തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും എന്നാല്‍ അത് മറ്റുള്ളവര്‍ക്ക് അസൗകര്യമുണ്ടാക്കരുതെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.ഉച്ചഭാഷിണികള്‍ക്ക് പുതിയ അനുമതി നല്‍കില്ലെന്നും യോഗി ആദിത്യനാഥ് വ്യക്തമാക്കി. മഹാരാഷ്ട്രയിലെ നാസിക് പോലീസ് മതപരമായ സ്ഥലങ്ങളില്‍ അനുമതിയില്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കുന്നത് നിരോധിച്ച് മൂന്ന് ദിവസത്തിന് ശേഷമാണ് യോഗിയുടെ പ്രസ്താവന.