Spread the love
ഇന്ത്യയിൽ നിന്ന് മാമ്പഴം അമേരിക്കയിലേക്ക് കയറ്റി അയക്കാൻ അനുമതി.

അമേരിക്കയിലെ കാർഷിക വകുപ്പിന്റെ അനുമതി ലഭിച്ചതോടെ ഇന്ത്യയിൽ നിന്ന് മാമ്പഴം അമേരിക്കയിലെത്തും. 2017-18 ൽ ഇന്ത്യ 800 മെട്രിക് ടൺ മാമ്പഴം അമേരിക്കയിലേക്ക് കയറ്റുമതി ചെയ്‌തിരുന്നു. കയറ്റുമതി മൂല്യം 2.75 മില്യൺ ഡോളറായിരുന്നു. കൊവിഡ് മഹാമാരിയെ തുടർന്ന് 2020 മുതൽ കയറ്റുമതി നിർത്തിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ വർഷാവസാനം നടന്ന ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര നയ കൂട്ടായ്മയിൽ ഈ വിഷയം ചർച്ച ചെയ്തിരുന്നു. ഇതേ തുടർന്ന് ഇരു രാജ്യങ്ങളും പുതിയ കരാറിൽ ഒപ്പുവെക്കുകയും ചെയ്തു. മാർച്ചിൽ ആരംഭിക്കുന്ന മാമ്പഴ സീസൺ മുതൽ അൽഫോൺസോ മാമ്പഴങ്ങൾ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാനാവും. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള മാമ്പഴങ്ങൾ അമേരിക്കയിലെത്തും. ഇതോടെ ഇവിടങ്ങളിലെ കർഷകർക്കും അതിന്റെ നേട്ടം ലഭിക്കും. അടുത്ത സീസൺ മുതൽ മുമ്പത്തേതിലും കൂടുതൽ മാമ്പഴം ഇന്ത്യയ്ക്ക് കയറ്റി അയക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Leave a Reply