Spread the love

സംസ്ഥാനത്ത്​ നിയന്ത്രണങ്ങളോടെ ആരാധനാലയങ്ങൾ തുറക്കാൻ അനുമതി.

തിരുവനന്തപുരം: പ്രത്യക്ഷത്തില്‍ കൂടുതല്‍ ഇളവുകള്‍ അനുവദിക്കുന്നില്ലെങ്കിലും അടുത്ത ഒരാഴ്ച കേരളത്തില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക പുതിയ രീതിയില്‍. ജൂണ്‍ 24 മുതലുള്ള പുതുക്കിയ നിയന്ത്രണങ്ങള്‍ മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ആരാധനാലയങ്ങൾ തുറക്കാൻ അനുമതിയായി. ടി.പി.ആർ 16 ശതമാനത്തിന്​ താഴെയുള്ള ​തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ്​ ആരാധനാലയങ്ങൾക്ക്​ പ്രവർത്തനാനുമതി. 15 പേർക്ക്​ മാത്രമാവും പ്രവേശനമുണ്ടാവുക.

ചൊവ്വ, വ്യാഴം ദിവസങ്ങളില്‍ കൂടി ബാങ്കുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി. എന്നാല്‍ പൊതുജനങ്ങള്‍ക്ക് ഈ രണ്ട് ദിവസം ബാങ്കിലെത്താന്‍ അനുവാദമില്ല. ബാങ്കിലെ തന്നെ മറ്റ് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ജീവനക്കാര്‍ക്ക് മാത്രമായാണ് ഇളവ് നല്‍കിയിരിക്കുന്നത്.

എ, ബി മേഖലകളിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ അമ്പത് ശതമാനം ജീവനക്കാര്‍ക്കും ജോലിക്കെത്താന്‍ അനുവാദമായി.

ടിപിആര്‍ കുറയുന്ന സാഹചര്യത്തില്‍ ലോക്ഡൗണില്‍ കൂടുതല്‍ ഇളവു പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു സൂചന.

എല്ലാ ജില്ലകളിലെയും തദ്ദേശ സ്ഥാപനങ്ങളിലെ ടിപിആര്‍ കണക്കുകള്‍ പരിശോധിച്ച ശേഷം, മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണു തീരുമാനമെടുത്തത്.

Leave a Reply