ഇടുക്കി – ചെറുതോണി ഡാമുകളില്‍ പൊതുജനങ്ങള്‍ക്ക് സന്ദര്‍ശനാനുമതി. രാവിലെ 9.30 മുതല്‍ വൈകുന്നേരം അഞ്ചു വരെയാണ് ഡാമുകളില്‍ സന്ദര്‍ശനം അനുവദിച്ചിട്ടുള്ളത്. മെയ് 31 വരെയാണ് അനുമതി. മെയ് 9 മുതല്‍ 15 വരെ ജില്ലാതല പ്രദര്‍ശന വിപണന മേളയും സംഘടിപ്പിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി വിവിധ സ്ഥലങ്ങളിലേയ്ക്ക് ട്രക്കിംഗ്, ഇടുക്കി ജലാശയത്തില്‍ ബോട്ടിംഗ് തുടങ്ങിയവയും സംഘടിപ്പിച്ചിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 40 രൂപയും കുട്ടികള്‍ക്ക് 20 രൂപയുമാണ് ടിക്കറ്റ് നിരക്ക്, ഡാമിന് മുകളിലൂടെ ബഗ്ഗി കാറില്‍ സഞ്ചരിക്കുന്നതിന് 8 പേര്‍ക്ക് 500 രൂപ യാണ് നിരക്ക്.