Spread the love

ആന്റണി പെരുമ്പാവൂരിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന് പിന്നാലെ തനിക്കും കുടുംബത്തിനുമെതിരെ സൈബർ ആക്രമണമെന്ന് നിർമാതാവ് ജി. സുരേഷ് കുമാർ. ചില അസോസിയേഷനുകളും ഫാൻസ് ഗ്രൂപ്പുകളും ടാർഗെറ്റ് ചെയ്ത് സൈബർ ആക്രമണം നടത്തിയെന്നും സുരേഷ് കുമാർ വ്യക്തമാക്കി.

സംയുക്ത യോഗത്തിലെ തീരുമാനമാണ് വാർത്താസമ്മേളത്തിൽ പറഞ്ഞത്. സമരപ്രഖ്യാപനം യോഗമെടുത്ത തീരുമാനമാണ്. പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നു. ഒത്തുതീർപ്പ് ചർച്ച ഉടനുണ്ടാകില്ലെന്നും സുരേഷ് കുമാർ വ്യക്തമാക്കി. കളക്ഷൻ കണക്ക് പറഞ്ഞതാണ് പലരുടേയും പ്രകോപനത്തിന് കാരണമെന്നും സുരേഷ് കുമാർ പറഞ്ഞു.

സിനിമാ മേഖല ജൂൺ ഒന്ന് മുതൽ നിശ്ചലമാകുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് സുരേഷ് കുമാർ നടത്തിയ വാർത്താ സമ്മേളനമാണ് വലിയ ചർച്ചകൾക്ക് തുടക്കമിട്ടത്.സംഘടനയിൽ ചർച്ച ചെയ്തെടുത്ത തീരുമാനമാണ് സുരേഷ് കുമാർ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. എന്നാൽ ഇതിനെ രൂക്ഷമായി വിമർശിച്ച് ആന്റണി പെരുമ്പാവൂർ ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെയ്ക്കുകയായിരുന്നു.

നിർമാതാക്കളുടെ സംഘടനയിൽ സുരേഷ് കുമാറിന്റെ അഭിപ്രായങ്ങളോട് ഭിന്നതയുണ്ടെന്നും എമ്പുരാന്റെ ബജറ്റ് 141 കോടി രൂപയാണെന്ന് സുരേഷ് കുമാറിന് എങ്ങനെയാണ് അറിയാമെന്നും ആന്റണി കുറിപ്പിൽ ചോദിച്ചിരുന്നു. ഇതിന് പിന്നാലെ ഈ പോസ്റ്റിന് പിന്തുണ നൽകി നടൻമാരായ മോഹൻലാലും ടൊവിനോ തോമസും പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. അതേസമയം, സുരേഷ് കുമാറിന് പിന്തുണയുമായി നിർമാതാവ് ലിസ്റ്റൻ സ്റ്റീഫൻ രംഗത്തെത്തിയിരുന്നു. ആന്റെണി പെരുമ്പാവുരിന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഒഴിവാക്കാമായിരുന്നുവെന്ന് ലിസ്റ്റൻ സ്റ്റീഫൻ അഭിപ്രായപ്പെട്ടു

Leave a Reply