പെരിന്തൽമണ്ണ കണക്കഞ്ചേരി, ഫയർസ്റ്റേഷൻ, മാർക്കറ്റ് പരിസരങ്ങളിലാണ് തെരുവ് നായ്കളുടെ ശല്യം.

ജനങ്ങളുടെ സ്വൈരം കെടുത്തുകായാണ് തെരുവുനായ്ക്കൾ. കൂട്ടമായി അലഞ്ഞുനടക്കുന്ന തെരുവുനായ്ക്കളാണ് ആളുകളെ ആക്രമിക്കുന്നതും പ്രയാസങ്ങൾ സൃഷ്ടിക്കുന്നതും.
കുറച്ച് ദിവസങ്ങൾക്ക് മുൻപ് ഫയർസ്റ്റേഷൻ ക്വാർട്ടേഴ്സിനു സമീപം രാത്രി നിർത്തിയിട്ടിരുന്ന കാറിന്റെ പലഭാഗങ്ങളും നായ്ക്കൾ കടിച്ചുനശിപ്പിച്ചു. മൂടിയിട്ടിരുന്ന കവറും ബോണറ്റിനുമുന്നിലെ പ്ലാസ്റ്റിക് നിർമിത ഗ്രില്ലുമാണ് കടിച്ചുപറിച്ചിട്ടത്. കഴിഞ്ഞദിവസം രാത്രി കണക്കഞ്ചേരിയിൽ വീടിനുമുന്നിൽ നിർത്തിയിട്ട സ്കൂട്ടറിന്റെ സീറ്റും, ഇവിടെ പുറത്തിട്ടിരുന്ന ചെരിപ്പുകളും ഉണക്കാനിട്ടിരുന്ന വസ്ത്രങ്ങളും കടിച്ചുനശിപ്പിച്ചിട്ടുണ്ട്. വസ്തുക്കൾ നശിപ്പിക്കുന്നതുകൂടാതെ എട്ടും പത്തും നായ്ക്കൾ ഒരുമിച്ചെത്തുന്നത് പ്രദേശത്തെ ജനങ്ങളെ ഭീതിയിലാക്കുന്നുണ്ട്. നായ്ക്കളെ ഭയന്ന് പ്രദേശത്തെ താമസക്കാർ ഇരുട്ടുംമുമ്പേ വീടെത്തുകയാണ്. കുട്ടികളെ വീട്ടുമുറ്റത്തുപോലും കളിക്കാൻ വിടാൻ രക്ഷിതാക്കൾക്കു പേടിയായിരിക്കുകയാണ്. കൊറോണയോടൊപ്പം തെരുവ് നായ ശല്യവും ജനങ്ങളെ പൊരുതിമുട്ടിക്കുകയാണ്