Spread the love

വിവാഹിതരായ പുരുഷൻമാരുടെ ആത്മഹത്യ കൂടുന്നുവെന്നും ഇത് തടയാൻ മാർഗനിർദേശങ്ങളുണ്ടാക്കാൻ ദേശീയ പുരുഷ കമ്മിഷൻ രൂപവത്കരിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.

ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻ.സി.ആർ.ബി.) 2021-ൽ പ്രസിദ്ധീകരിച്ച കണക്കുകൾ ഉദ്ധരിച്ച് അഭിഭാഷകനായ മഹേഷ് കുമാർ തിവാരിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. 2021-ൽ രാജ്യത്തുടനീളം 1,64,033 പേർ ആത്മഹത്യ ചെതെന്നും ഹർജിയിൽ പറയുന്നു. ഇവരിൽ 81,068 പേർ വിവാഹിതരായ പുരുഷന്മാരും 28,680 പേർ വിവാഹിതരായ സ്ത്രീകളുമാണ്.

2021-ൽ 33.2 ശതമാനം പുരുഷന്മാർ കുടുംബപ്രശ്നങ്ങൾ കാരണവും 4.8 ശതമാനം പേർ വിവാഹസംബന്ധമായ പ്രശ്നങ്ങളാലും ജീവിതം അവസാനിപ്പിച്ചെന്നും ഹർജിയിലുണ്ട്.

Leave a Reply