സിബിഎസ്ഇ 10, 12 ക്ലാസ്സുകളിലേക്കുള്ള പരീക്ഷകള്‍ ഓഫ് ലൈനായി നടത്തുന്നതിന് എതിരായ ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കര്‍, ദിനേശ് മഹേശ്വരി, സിടി രവികുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. കോവിഡ് സാഹചര്യം മെച്ചപ്പെട്ടെങ്കിലും പാഠഭാഗങ്ങള്‍ തീര്‍ത്തിട്ടില്ലെന്ന് ഹര്‍ജിക്കാര്‍ പറയുന്നു. പാഠഭാഗം എടുത്തുതീര്‍ക്കാതെ എങ്ങനെ പരീക്ഷ നടത്തുമെന്ന ജസ്റ്റിസ് എഎം ഖാന്‍വില്‍ക്കറുടെ പരാമര്‍ശം ഹര്‍ജിക്കാര്‍ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. കഴിഞ്ഞ വര്‍ഷവും കോടതി പരീക്ഷാ നടത്തിപ്പില്‍ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. പരീക്ഷകള്‍ ഏപ്രില്‍ 26ന് തുടങ്ങാന്‍ ബോര്‍ഡിന്റെ തീരുമാനം.