Spread the love
പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് പെട്രോളും ഡീസലും

പ്ലാസ്റ്റിക് മാലിന്യത്തിൽ നിന്ന് പെട്രോളും ഡീസലും പദ്ധതിക്ക് തുടക്കമായി. ഖറൗന സ്വദേശി ആണ് പ്ലാസ്റ്റിക് മാലിന്യങ്ങളിൽ നിന്ന് പെട്രോളും ഡീസലും നിർമിക്കുന്ന പ്ലാന്റിന് തുടക്കമിട്ടത്. കിലോയ്ക്ക് ആറു രൂപ വിലയുള്ള പ്ലാസ്റ്റിക് മാലിന്യത്തിൽനിന്ന് ഉൽപാദിപ്പിക്കുന്ന പെട്രോളും ഡീസലും കർഷകർക്ക് ലീറ്ററിന് 70 രൂപയ്ക്ക് ലഭ്യമാക്കും. ആദ്യ യൂണിറ്റിന്റെ ഉദ്ഘാടനം മന്ത്രി റാംസൂരത് റായി നിർവഹിച്ചു. ഡെറാഡൂണിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പെട്രോളിയം വികസിപ്പിച്ചെടുത്തതാണ് സാങ്കേതിക വിദ്യ. 150 ലീറ്റർ പെട്രോളും 130 ലീറ്റർ ഡീസലുമാണ് പ്രതിദിനം യൂണിറ്റിൽ ഉൽപാദിപ്പിക്കുക. ആവശ്യമായ പ്ലാസ്റ്റിക് മാലിന്യം നഗരസഭ ലഭ്യമാക്കും. പകരം നഗരസഭയ്ക്കും ലീറ്ററിന് 70 രൂപ നിരക്കിൽ പെട്രോൾ നൽകും. പ്രധാനമന്ത്രിയുടെ തൊഴിലവസര സൃഷ്ടിക്കൽ പരിപാടി (PMEGP)യിൽ നിന്ന് പദ്ധതിക്കായി 25 ലക്ഷം രൂപ വായ്പ ലഭിച്ചു. അശുതോഷ് മംഗലം, ശിവാനി, സുമിത് കുമാർ, അമൻ കുമാർ, എം.ഡി. ഹസ്സൻ തുടങ്ങിയ പ്രാദേശിക യുവാക്കളുടെ സംഘമാണ് ഫാക്ടറി പ്രവർത്തിപ്പിക്കുക. ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പൂർവവിദ്യാർത്ഥി ആയ ആശുതോഷ് മംഗലം, അഞ്ച് വർഷമായി ഈ പദ്ധതിയിൽ പ്രവർത്തിക്കുന്നു”ഗ്രാവിറ്റി അഗ്രോ ആൻഡ് എനർജി” എന്ന പേരിൽ മാലിന്യം പെട്രോളാക്കി മാറ്റുന്നതിനെക്കുറിച്ച് ഗവേഷണം നടത്തുന്ന ഒരു സ്ഥാപനം അദ്ദേഹം ആരംഭിച്ചിരുന്നു.

Leave a Reply