കൊച്ചി: രാജ്യത്ത് ഇന്ധനവില ഇന്നും കൂട്ടി. ഒരു ലിറ്റർ ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയും ആണ് വർധിപ്പിച്ചത്. കൊച്ചിയിൽ പെട്രോൾ വില 106.85 രൂപയായി. ഒരു ലിറ്റർ ഡീസലിന് 100 രൂപ 58 പൈസ നൽകണം.
കോഴിക്കോട് പെട്രോൾ ലിറ്ററിന് 107 രൂപ 35 പൈസയും ഡീസൽ ലിറ്ററിന് 100 രൂപ 74 പൈസയും ആണ് ഇന്നത്തെ വില. തിരുവനന്തപുരത്ത് പെട്രോൾ ലിറ്ററിന് 108 രൂപ 81 പൈസയും ഡീസൽ ലിറ്ററിന് 102 രൂപ 38 പൈസയും ആണ്.