രാജ്യത്ത് ഇന്ധന വില വീണ്ടും കൂട്ടി. അർദ്ധരാത്രി മുതൽ പുതിയ നിരക്ക് പ്രാബല്യത്തില്‍ വന്നു. ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിച്ചു. ഈ ആഴ്ച്ച ഇത് മൂന്നാം തവണയാണ് ഇന്ധന വില വർധിക്കുന്നത്. ഒറ്റയടിക്ക് വില കൂട്ടുന്നതിനു പകരം പതുക്കെ പതുക്കെ വില ഉയര്‍ത്തുന്ന രീതിയാണ് കമ്പനികള്‍ സ്വീകരിക്കുന്നത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്. ഇതോടെ എല്ലാ മേഖലയിലും വില ഉയരും. കൂലി കൂട്ടേണ്ട സാഹചര്യം പല മേഖലയിലും ഉണ്ടാകും. കൊച്ചിയിൽ പെട്രോൾ ലിറ്ററിന് 105 രൂപ 5 പൈസയും ഡീസൽ 92 രൂപ 27 പൈസയുമാണ് കഴിഞ്ഞ ദിവസത്തെ വില.