
തുടർച്ചയായ നാലാം ദിവസും പെട്രോൾ ഡീസൽ വില കൂട്ടി. ഇന്ന് ഒരു ലിറ്റർ ഡീസലിന് 81 പൈസയും പെട്രോളിന് 84 പൈസയും വർദ്ധിച്ചു. പുതിയ വില ഇന്നലെ അര്‍ധരാത്രി പ്രാബല്യത്തില്‍ വന്നു. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ദിവസം ഒരു ലിറ്റർ ഡീസലിന്റെ വില 84 പൈസയും പെട്രോളിന് ലിറ്ററിന് 87 പൈസയും വര്‍ദ്ധിപ്പിച്ചിരുന്നു. ഇടക്കാലത്ത് വന്‍തോതില്‍ ഇടിഞ്ഞിരുന്ന ക്രൂഡ് ഓയില്‍ വില ഉയര്‍ന്നത് വിലയെ സ്വാധീനിച്ചെന്നാണ് വിലയിരുത്തല്‍. തിരുവനന്തപുരത്ത് പെട്രോളിന് നിലവില്‍ 108.35 രൂപയാണ് വില. ഡീസലിന് 95.81 രൂപയും. ചെന്നൈയില്‍ 103.67 രൂപയാണ് പെട്രോളിന് ഇപ്പോള്‍ വില. ഡല്‍ഹിയില്‍ 97.81 രൂപ. കൊല്‍ക്കത്തയില്‍ 107.18 രൂപയാണ് പെട്രോളിന് വില. മുംബൈയില്‍ 112.51 രൂപയാണ് വില.