Spread the love
പെട്രോളിന് 105 രൂപ കടന്നു; ഡീസലിനും വില കൂടി: വർധന തുടരുന്നു

ഇന്ധനവില ഇന്നും കൂട്ടി എണ്ണ കമ്പനികള്‍. പെട്രോളിന് 30 പൈസയും ‍ഡീസലിന് 37 പൈസയും ഇന്ന് വര്‍ധിച്ചു. ഇതോടെ കൊച്ചിയില്‍ പെട്രോളിന് 103 രൂപ 25 പൈസയും ഡീസലിന് 96. രൂപ 53 പൈസയുമായി. തിരുവനന്തപുരത്ത് പെട്രോള്‍ വില ലീറ്ററിന് 105 രൂപ 18 പൈസയും, ഡീസലിന് 98 രൂപ 35 പൈസയുമാണ് ഇന്നത്തെ നിരക്ക്. കോഴിക്കോട് പെട്രോളിന് 103 രൂപ 57 പൈസയും, ഡീസലിന് 96 രൂപ 68 പൈസയുമായി. 13 ദിവസം കൊണ്ട് ഡീസലിന് 2.97 പൈസയും പെട്രോളിന് 1.77 രൂപയും ആണ് കൂട്ടിയത്. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണവിലയിലും വര്‍ധന തുടരുകയാണ്. ബ്രെന്‍റ് ക്രൂഡ് ബാരലിന് 82.50 ഡോളറായി. ഒരു ദിവസം കൊണ്ട് ഒന്നര ഡോളറാണ് കൂടിയത്.

Leave a Reply