Spread the love
പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയും കുറയും; എക്‌സൈസ് ഡ്യൂട്ടി കുറച്ച് കേന്ദ്രം

രാജ്യത്ത് ഇന്ധനവില കുറയും.പെട്രോളിനും ഡീസലി നും ഏര്‍പ്പെടുത്തിയിരിക്കുന്ന എക്‌സൈസ് ഡ്യൂട്ടിയില്‍ കേന്ദ്രസര്‍ ക്കാര്‍ ഇളവു പ്രഖ്യാപിച്ചു.ഇതോടെ പെട്രോളിന് ലിറ്ററിനു 5 രൂപയും ഡീസലിന് 10 രൂപയും കുറയും.പുതിയ വില അര്‍ധരാത്രി മുത ല്‍ നിലവില്‍
വന്നു.

2020 മെയ് 5 മുതലുള്ള കണക്ക് പ്രകാരം പെട്രോളിന്റെ എക്‌സൈ സ് തീരുവ ലിറ്ററിന് 37.38 രൂപ വരെ എത്തിയിരുന്നു.ഡീസലിന് ഇത് 27.98 രൂപയും.ഇതില്‍ നിന്നാണ് യഥാക്രമം 5 രൂപയും 10 രൂപയും കുറഞ്ഞത്.രാജ്യവ്യാപക പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് സര്‍ക്കാ ര്‍ തീരുമാനം.വാറ്റ് നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഇന്ധന വിലയില്‍ ഈ വര്‍ഷത്തെ റെക്കോര്‍ഡ് വിലവര്‍ധനവിനു ശേഷമാണ് ഇപ്പോള്‍ വിലകുറയുന്നത്.ഒക്ടോബറില്‍ പെട്രോള്‍ ലിറ്റിന് 7.82 രൂപയും ഡീസല്‍ 8.71രൂപയുമാണ് കൂടിയത്.ഇതിനു മുമ്പ് ഏറ്റവും കൂടുതല്‍ വിലവര്‍ധിച്ചത് ഫെബ്രുവരിയിലാണ്.പെട്രോളിന് 4.87 രൂപയും ഡീസലിന് 5.24 രൂപയും.ഇതിനിടെ ഇന്ധനവില കുറ ഞ്ഞത് കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളില്‍ നിയമസഭാ തെര ഞ്ഞെടുപ്പ് നടന്ന ഏപ്രില്‍ മാസത്തിലും പിന്നീട് സെപ്റ്റംബറിലും.

സെപ്റ്റംബറില്‍ ഡീസലിന് 1.11 രൂപ കുറഞ്ഞതാണ് നിരക്കിലു ണ്ടാ യ ഏറ്റവും വലിയ കുറവ്.ഒരു ഇടവേളയ്ക്കു ശേഷം സെപ്റ്റം ബര്‍ 24 മുതലാണ് ഇന്ധന വില കൂടാന്‍ തുടങ്ങിയത്.ഈ വര്‍ഷം ഇതുവരെ യുള്ള വില വര്‍ധന പെട്രോളിന് 31% ഡീസലിന് 33% ആണ്.കഴിഞ്ഞ 10 മാസത്തിനിടെ പെട്രോളിന് 26.06രൂപയും ഡീസലിന് 25.91 രൂപ യുമാണ് വര്‍ധിച്ചത്.

Leave a Reply