കേരളത്തിലെ പെട്രോള്‍ പമ്പുകള്‍ ഈ മാസം 23ന് പണിമുടക്കും. ഹിന്ദുസ്ഥാന്‍ പമ്പുകളിലെ ഇന്ധന ക്ഷാമം പരിഹരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് പണിമുടക്ക്. കേരള പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷന്‍ ആണ് പണിമുടക്ക് പ്രഖ്യാപിച്ചത്.മതിയായ പെട്രോൾ ലഭിക്കുന്നില്ലെന്ന് ഏറെനാളായി പമ്പ് ഉടമകൾക്ക പരാതിയുണ്ട് കൂടാതെ പ്രീമിയം പെട്രോൾ അടിച്ചേൽപ്പിക്കുന്നതായും പമ്പ ഉടമകൾ ആരോപിക്കുന്നു.
.പ്രീമിയം പെട്രോളിന്റെ വില ആറ് രൂപയ്ക്ക് മുകളിലാണ്. സാധാരണ പെട്രോൾ അടിക്കാൻ ചെല്ലുന്നവരെ പ്രീമിയം പെട്രോൾ അടിക്കാൻ നിർബന്ധിക്കൂ എന്നാണ് ഇന്ത്യൻ ഓയിൽ
മറ്റും പറയുന്നത് എന്ന് പമ്പുടമകൾ. ഇത് പലപ്പോഴായി പമ്പുകളിൽ വലിയ തർക്കത്തിന് കാരണമാകാറുണ്ട്.