
പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന ജനറല്‍ സെക്രട്ടറി അബ്ദുല്‍ സത്താറിനെ എന്‍ഐഎ കസ്റ്റഡിയിലെടുത്തു. കൊല്ലം പൊലീസ് ക്ലബ്ബിലെത്തിയാണ് എന്‍ഐഎയുടെ നീക്കം.ഇന്ന് രാവിലെ കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് അബ്ദുല്‍ സത്താറിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. നേരത്തെ ഇയാളുടെ വീട്ടിലടക്കം എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. ആ സമയം സത്താര്‍ വീട്ടിലുണ്ടായിരുന്നില്ല. ഇയാള്‍ ഒളിവിലാണെന്നും സൂചനയുണ്ടായിരുന്നു. ഇതിനിടെയാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ സത്താറിനെ കസറ്റഡിയിലെടുത്തത്.