മഹാത്മാഗാന്ധി സർവ്വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള കോളജുകളിലെ ഒന്നാം സെമസ്റ്റർ ബിരുദാനന്തര – ബിരുദ പ്രവേശനത്തിനും ട്രെയിനിംഗ് കോളജുകളിലെ ബി.എഡ് പ്രവേശനത്തിനുമുള്ള അലോട്ട്മെൻ്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ആദ്യ അലോട്ട്മെൻ്റിൽ പ്രവേശനം ലഭിച്ചവർ ഒക്ടോബർ 18 ന് വൈകിട്ട് നാല് മണിയ്ക്ക് മുൻപ് നിശ്ചിത സർവ്വകലാശാല ഫീസ് ഒൺലൈനായി ഒടുക്കി പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യേണ്ടതാണ്.
നിശ്ചിത സമയത്തിനുള്ളിൽ ഫീസടച്ച് പ്രവേശനത്തിനായി റിപ്പോർട്ട് ചെയ്യാത്തവരുടെ അലോട്ട്മെൻ്റ് റദ്ദാകുമെന്നതിനാൽ അവരെ തുടർ അലോട്ട്മെൻ്റുകളിൽ പരിഗണിക്കില്ല.
അപേക്ഷകർക്ക് ലഭിച്ചിട്ടുള്ള അപേക്ഷാ നമ്പറും പാസ് വേഡും ഉപയോഗിച്ച് www.cap.mgu.ac.in എന്ന വെബ്‌സൈറ്റിൽ ലിസ്റ്റ് പരിശോധിക്കാം. ആദ്യ അലോട്ട്മെൻ്റിന് ശേഷം ഒക്ടോബർ 19, 20 തിയതികളിൽ അപേക്ഷ കർക്ക് ഓപ്ഷനുകൾ പുനക്രമീകരിക്കുന്നതിനും ഒഴിവാക്കുന്നതിനും അവസരം ലഭിക്കും.
ഒന്നാം ഓപ്ഷനായി രജിസ്റ്റർ ചെയ്തിട്ടുള്ള കോഴ്സുകളും കോളജുകളും ലഭിച്ചിട്ടുള്ളവർ നിശ്ചിത സമയത്ത് ബന്ധപ്പെട്ട കോളജുകളിൽ പ്രവേശനം ഉറപ്പാക്കേണ്ടതാണ്. അവർക്ക് താത്ക്കാലിക പ്രവേശനം അനുവദനീയമല്ല. എന്നാൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഒന്നാം ഓപ്ഷൻ അലോട്ട്മെൻറിൽ ലഭിക്കാത്ത അപേക്ഷകർക്ക് ലഭ്യമായ അലോട്ട്മെൻ്റ് പ്രകാരം താത്ക്കാലിക പ്രവേശന മോ സ്ഥിരപ്രവേശനമോ നേടാവുന്നതാണ്.
സ്ഥിരപ്രവേശനം എടുക്കുന്നവർ മാത്രം കോളജുകളിൽ ഫീസടച്ചാൽ മതിയാകും.
പ്രവേശനം സംബന്ധിച്ച് അപേക്ഷകർക്ക് അതത് കോളജുകളിൽ ഫോൺ മുഖേന ബന്ധപ്പെടാം. പ്രവേശനം ഉറപ്പാക്കുന്നവർ തുടർന്ന് കോളജുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾക്ക് അനുസരിച്ച് സർട്ടിഫിക്കറ്റുകൾ സമർപ്പിക്കേണ്ടതാണ്.
കോളജുകളുടെ ഫോൺ നമ്പറുകൾ www.cap.mgu.ac.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. കോളജുകളിൽ പ്രവേശനം ഉറപ്പിച്ചിട്ടുള്ളവർ കൺഫർമേഷൻ സ്ലിപ്പ് ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കണം.
കൺഫർമേഷൻ സ്ലിപ്പിൻ്റെ അഭാവത്തിൽ പ്രവേശനം സംബന്ധിച്ച പരാതികൾ പരിഗണിക്കില്ല.