കാഞ്ഞൂർ∙ ഇറച്ചിയിൽ ഫിനോയിലിന്റെ അംശം കണ്ടെത്തിയതിനെ തുടർന്ന് പഞ്ചായത്ത് അധികൃതർ ഇറച്ചിക്കട അടപ്പിച്ചു. കാഞ്ഞൂർ പെട്രോൾ പമ്പിനു അടുത്തുള്ള കടയാണ് പൂട്ടിച്ചത്. ഇവിടെ നിന്നു വാങ്ങിയ ഇറച്ചി കഴുകിയപ്പോൾ ഫിനോയിലിന്റെ ഗന്ധം അനുഭവപ്പെട്ടതിനെ തുടർന്നു നാട്ടുകാർ പഞ്ചായത്ത് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. ആരോഗ്യ വിഭാഗം കടയിലെത്തി പരിശോധന നടത്തുകയും ഇറച്ചിയിൽ ഫിനോയിൽ ഉപയോഗിച്ചുവെന്നു മനസ്സിലാവുകയും ചെയ്തു. ഇതേത്തുടർന്ന് കട പൂട്ടി സീൽ ചെയ്തു.