Spread the love
പി.സി ജോർജും സരിതയുമായുള്ള ഫോൺ സംഭാഷണം പുറത്ത്

മുൻ എംഎൽഎ പി സി ജോർജ്. സരിത എസ് നായരുമായി നടത്തിയ ഫോൺ സംഭാഷണം പുറത്ത്. സ്വപ്ന സുരേഷ് തന്നെ കാണാൻ വന്നെന്നും, പലതും തുറന്നു പറയാൻ അവർക്ക് പേടിയുണ്ടെന്നും മുൻ എംഎൽഎ പി സി ജോർജ്. സരിത എസ് നായരുമായി സംസാരിക്കുന്നതാണ് പുറത്തു വന്നിരിക്കുന്നത്. പി സി ജോർജിനെ തിരുവനന്തപുരത്ത് സന്ദർശിക്കാനായി സമയം ചോദിച്ച് സരിത വിളിച്ചപ്പോഴാണ് സ്വപ്നയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുന്നത്. എൻഐഎ പിണറായിയുടെ ടീമാണെന്നും പി സി ജോർജ് പറയുന്നുണ്ട്. ഫോൺ സംഭാഷണം ലീക്കാകുമെന്നും കൂടുതൽ നേരിൽ കാണുമ്പോൾ പറയാമെന്നും പറഞ്ഞ് പി സി ജോർജ് ഫോൺ കട്ടാക്കി.

മുഖ്യമന്ത്രി, ഭാര്യ കമല, മകൾ വീണ, മുഖ്യമന്ത്രിയുടെ അഡ‍ീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന സി എം രവീന്ദ്രൻ, നളിനി നെറ്റോ, മുൻമന്ത്രി കെ ടി ജലീൽ എന്നിവർക്കുള്ള പങ്ക് കോടതിയിൽ മൊഴിയായി നൽകിയെന്ന് സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞിരുന്നു. സ്വർണക്കടത്ത് കേസിൽ കൂടുതൽ വിവരങ്ങൾ ഇനിയും പുറത്തു വരാനുണ്ടെന്നും സ്വപ്ന മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര അന്വേഷണ ഏജൻസികൾക്കു വിശദമായി മൊഴി നൽകിയിട്ടും പല കാര്യങ്ങളും വേണ്ടവിധം അന്വേഷിച്ചിട്ടില്ലെന്നു സ്വപ്ന കുറ്റപ്പെടുത്തി.

Leave a Reply