വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് സാമൂഹ്യ വനവൽക്കരണ വിഭാഗം കാട്ടിലെ വിസ്മയങ്ങളുടെ കൗതുക കാഴ്ചയൊരുക്കി ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. ഫോട്ടോഗ്രാഫർമാരായ മനോജ് പെന്നൂസ്, വർണം സുകുമാരൻ, നന്ദൻ കോട്ടായി, അജീഷ് വി എസ്, അരുൺ ശങ്കർ, വിനോദ് മച്ചിങ്ങൽ എന്നിവരുടെ ഇരുനൂറിലധികം ചിത്രങ്ങളാണ് പ്രദർശനത്തിനൊരുക്കിയത്. പരിസ്ഥിതി വന്യജീവി വിഷയത്തിൽ നടത്തിയ പ്രദർശനത്തിൽ വന്യമൃഗങ്ങളും പക്ഷികളുമൊക്കെയായി മികച്ച ചിത്രങ്ങളാണ് നിരന്നത്. പാലക്കാട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോൾ ഫോട്ടോ പ്രദർശനം ഉദ്ഘാടനം ചെയ്തു കാടിൽ കയറിയാൽ പോലും ഇത്രയധികം കണ്ണിൽപെടില്ലെ. മികച്ച ചിത്രങ്ങൾ എടുത്ത ഫോട്ടോഗ്രാഫർമാരെ പരിസ്ഥിതി പ്രവർത്തകൻ കൂടിയായ ഹരിദാസ് മച്ചിങ്ങൽ അഭിനന്ദിച്ചു.