Spread the love
ഫ്‌ളക്‌സിലെ ഫോട്ടോ ചെറുതായി; സ്‌കൂളിലെ ചടങ്ങ് ബഹിഷ്‌കരിച്ച് തൃശൂര്‍ മേയര്‍

വിജയദിനാചരണത്തിന്റെ ഭാഗമായി പൂങ്കുന്നം ഗവ. സ്‌കൂള്‍ സ്ഥാപിച്ച പ്രചാരണ ബോര്‍ഡിലെ ഫോട്ടോ ചെറുതായിപ്പോയെന്ന കാരണത്തെ തുടര്‍ന്ന് സ്‌കൂളിലെ പരിപാടിയില്‍ നിന്ന് തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ് വിട്ടുനിന്നു. അവിടെയൊരു പരിപാടി നടക്കുമ്പോള്‍ കോര്‍പറേഷന്‍ അറിയണം. നോട്ടീസിനും ബോര്‍ഡിനുമെല്ലാം കോര്‍പറേഷന്റെ അനുമതി വേണം. എംഎല്‍എയുടെ ചിത്രം വലുതാകുന്നതില്‍ പ്രശ്‌നമില്ല. പ്രോട്ടോക്കോള്‍ പ്രകാരം മേയറുടെ ഉടമസ്ഥതയിലുള്ള സ്‌കൂളില്‍ മേയര്‍ക്കാണ് ഉയര്‍ന്ന സ്ഥാനം. മേയറുടെ ചിത്രം ചെറുതാക്കിയത് പദവിയെ അപമാനിക്കാനാണ്. ഈ നടപടി അംഗീകരിക്കാനാകില്ല- മേയര്‍ വര്‍ഗീസ് പറഞ്ഞു. വിവാദമായതോടെ എംഎല്‍എ പി ബാലചന്ദ്രൻ ചടങ്ങിനെത്തിയില്ല. മേയറുടെയും എംഎല്‍എയുടെയും അഭാവത്തില്‍ സ്ഥിരം സമിതി ചെയര്‍മാന്‍ എന്‍എ ഗോപകുമാറാണ് പരിപാടി ഉദ്ഘാടനം ചെയ്തു.

Leave a Reply