
സൂര്യന്റെ അവിശ്വസനീയമായ ചിത്രങ്ങൾ ലോകത്തിന് മുന്നിലെത്തിച്ച് അമേരിക്കൻ ആസ്ട്രോ ഫൊട്ടോഗ്രാഫർ. പരിഷ്കരിച്ച ടെലിസ്കോപ്പിലൂടെയാണ് ഫൊട്ടോഗ്രാഫർ ആൻഡ്രൂ മക്കാർത്തി ചിത്രങ്ങൾ പകർത്തിയത്. മക്കാര്‍ത്തിയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടായ കോസിമിക് ബാക്ക്ഗ്രൗണ്ടിലൂടെ പങ്കുവെച്ച ചിത്രങ്ങൾ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു.
ഇതുവരെ ലഭ്യമായിട്ടള്ള സൂര്യന്റെ ചിത്രങ്ങളില്‍ ഏറ്റവും വ്യക്തമായവയാണിതെന്നാണ് റിപ്പോർട്ട്. ടെലിസ്കോപ്പിലൂടെ സൂര്യന്റെ ഒന്നരലക്ഷം ചിത്രങ്ങളാണ് അദ്ദേഹം പകർത്തിയത്. 300 മെഗാപിക്സലുള്ള ചിത്രത്തിലൂടെ സൂര്യന്റെ ഉപരിതലത്തിലൂടെയുള്ള പ്ലാസ്മ റെയ്സിങ് വ്യക്തമായി മനസിലാക്കാൻ സാധിക്കുന്നു.
’ഫയർ ആൻഡ് ഫ്യൂഷൻ ’ എന്ന തലക്കെട്ടോടുകൂടിയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്.