Spread the love
പന്നിയുടെ വൃക്ക മനുഷ്യശരീരത്തിൽ തുന്നിച്ചേർത്തു

മനുഷ്യ ശരീരത്തിൽ പന്നിയുടെ വൃക്ക മാറ്റിവെച്ച് ശാസ്ത്രജ്ഞർ പുതിയ പരീക്ഷണം നടത്തി. മൃഗങ്ങളുടെ അവയവങ്ങൾ മനുഷ്യശരീരത്തിൽ വിജയകരമായി പ്രവർത്തിക്കുമോ എന്ന പരീക്ഷണത്തിനായാണ് താത്കാലികമായി അവയവം മാറ്റിവെച്ചത്. മനുഷ്യദാതാക്കളിൽ നിന്നുള്ള പരിമിതമായ ലഭ്യത മൂലമാണ് അവയദാനത്തിന് മൃഗങ്ങളെ ശാസ്ത്രലോകം പരിഗണിക്കുന്നത്.

പന്നികളുടെ വൃക്ക ഉപയോഗിച്ചുള്ള അവയവമാറ്റത്തെ കുറിച്ച് പതിറ്റാണ്ടുകളായി പഠനം നടക്കുന്നുണ്ട്. മനുഷ്യാവയവങ്ങളോട് വലുപ്പത്തിലും ശരീരശാസ്ത്രത്തിലും പന്നികൾക്കു സമാനതകളുണ്ട്. എന്നാൽ മനുഷ്യശരീരത്തിൽ കാണപ്പെടാത്ത പഞ്ചസാരതന്മാത്രകളും പ്രോട്ടീൻ തന്മാത്രകളും പന്നികളുടെ വൃക്കയിൽ ഉള്ളത് തടസ്സങ്ങളും ഉണ്ടാകുന്നുണ്ട്. അതിനാൽ പരീക്ഷണത്തിൽ ജീൻ എഡിറ്റ് ചെയ്ത മൃഗത്തിന്റെ വൃക്കയാണ് ഉപയോഗിച്ചിരിക്കുന്നത്. പുതിയ പരീക്ഷണം ആദ്യഘട്ടത്തിൽ വിജയകരമാണെന്നാണ് പരീക്ഷണത്തിന് നേതൃത്വം നൽകിയ ഡോ. റോബർട്ട് മോണ്ട്ഗോമറി പരണയുന്നതു.

Leave a Reply