അമേരിക്കന്‍ ഫാര്‍മ കമ്പനി നിര്‍മ്മിക്കുന്ന ‘മോള്‍നുപിരവിര്‍’ എന്ന ആന്‍റിവൈറല്‍ ഗുളികയ്ക് അനുമതി നൽകി ബ്രിട്ടൺ. ലോകത്ത് ആദ്യമായാണ് ഒരു ആന്‍റി വൈറല്‍ ഗുളിക കൊവിഡ് ചികില്‍സയ്ക്കായി ഉപയോഗിക്കാന്‍ അനുമതി ലഭിക്കുന്നത്. കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് ദിവസം രണ്ടുനേരം നല്‍കാവുന്ന ഗുളികയ്ക്കാണ് ബ്രിട്ടീഷ് മെഡിസിന്‍ റെഗുലേറ്റര്‍ അനുമതി നല്‍കിയത്. ഫ്ലൂചികില്‍സയ്ക്കായി വികസിപ്പിച്ച ഈ മരുന്ന് കൊവിഡ് രോഗികളുടെ എണ്ണം പകുതിയായി കുറയ്ക്കും. ലക്ഷണമുള്ളവര്‍ ഈ ഗുളിക ഉപയോഗിക്കുന്നത്, അവര്‍ക്ക് ആശുപത്രി വാസം ഒഴിവാക്കാന്‍ കഴിയും എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അമേരിക്കന്‍ ഫാര്‍മ കമ്പനി എംഎസ്ഡിയാണ് ഈ ഗുളിക നിര്‍മ്മിക്കുന്നത്. ഫെസര്‍, റോഷ പൊലുള്ള ഫാര്‍മ കമ്പനികളും കൊവിഡിനെതിരായ ഗുളിക വികസിപ്പിക്കാനുള്ള അവസാനഘട്ടത്തിലാണ് എന്നാണ് റിപ്പോര്‍ട്ട്.