ദില്ലി :പഞ്ചാബിൽ വ്യോമസേനയുടെ മിഗ് 21 വിമാനം തകർന്ന് പൈലറ്റ് സ്ക്വാഡ്രൻ ലീഡർ അഭിനവ് ചൗധരി മരിച്ചു. പരിശീലന പാറക്കലിനിടെ ആയിരുന്നു അപകടം.പഞ്ചാബിലെ മോഗയ്ക്കടുത്തു ബാഗപുരന എന്ന സ്ഥലത്താണ് വിമാനം തകർന്ന് വീണത്. ഇന്നു പുലർച്ചെ ഒരു മണിയോടെ ആയിരുന്നു സംഭവം.

രാജ്യത്ത് ഈ വർഷം നടക്കുന്ന മൂന്നാമത്തെ മിഗ് 21 വിമാന അപകട മാണിത്. മാർച്ചിൽ നടന്ന അപകടത്തിൽ ഗ്രൂപ്പ് ക്യാപ്റ്റനായിരുന്ന ഗുപ്ത മരണപ്പെട്ടിരുന്നു. ഈ സംഭവത്തിലും എയർഫോഴ്സ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇതിനുമുൻപ് ജനുവരിയിലും രാജസ്ഥാനിലെ സുറത്ത്ഗഡിൽ മിഗ് 21 വിമാനം തകർന്നുവീണിരുന്നു എങ്കിലും പൈലറ്റ് രക്ഷപ്പെട്ടിരുന്നു. സംഭവത്തിൽ വ്യോമസേന അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.