തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് കോവിഡ്-19 സ്ഥീരികരിച്ചു. രോഗം സ്ഥിരീകരിച്ചെങ്കിലും അദ്ദേഹം രോഗ ലക്ഷണങ്ങളൊന്നും കാണിച്ചിരുന്നില്ല.മുഖ്യമന്ത്രിയെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു മാറ്റും.നിലവില്‍ കണ്ണൂരിലെ വീട്ടിലാണ് മുഖ്യമന്ത്രി.
മകള്‍ വീണ വിജയന് കോവിഡ് സ്ഥിരീകരിച്ച് ഏതാനും ദിവസത്തിന് ശേഷമാണ് മുഖ്യമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് മുഖ്യമന്ത്രിയുടെ മകള്‍ പിപിഇ കിറ്റ് ധരിച്ചായിരുന്നു തിരഞ്ഞെടുപ്പ് ദിനത്തില്‍ വോട്ട് ചെയ്യാനെത്തിയത്. കോവിഡ് വാക്സീന്റെ ആദ്യ ഡോസ് മുഖ്യമന്ത്രി നേരത്തേ സ്വീകരിച്ചിരുന്നു.