133 യാത്രക്കാരുമായി പോയ ബോയിംഗ് 737 യാത്രാ വിമാനം ചൈനയിൽ തകർന്നതായി പ്രാദേശിക ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചൈന ഈസ്‌റ്റേൺ എയർലൈൻസിന്റെ വിമാനമാണ് ഗുവാങ്‌സി പ്രവിശ്യയിലെ വുഷൗവിലെ ടെങ് കൗണ്ടിയിൽ തകർന്നു വീണത്. എം യു 5736 എന്ന വിമാനം ഗ്വാങ്‌ഷൂവിൽ നിന്ന് കുൻമിങ്ങിലേക്ക് പറന്നു, ഉച്ചയ്ക്ക് 13.11 ന് വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ടു. വൈകിട്ട് 15.05ന് എത്തേണ്ടതായിരുന്നു വിമാനം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.