Spread the love
മരങ്ങൾ വെട്ടിമാറ്റി പ്ലാസ്റ്റിക് പുൽത്തകിടി, വിവാദം

സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയ തൃശ്ശൂർ കോർപ്പറേഷന്‍റെ മുറ്റത്ത് പ്ലാസ്റ്റിക് പുൽത്തകടി. ശതാബ്ദിയുടെ ഭാഗമായ നവീകരണത്തിലാണ് മരങ്ങൾ വെട്ടിമാറ്റി പ്ലാസ്റ്റിക് പുൽത്തകിടി വച്ചത്. നല്ല ഒന്നാന്തരം ഒറിജിനല്‍ പൂന്തോട്ടം വെട്ടിമാറ്റി ലക്ഷങ്ങൾ ചിലവിട്ട് ആണ് പ്ലാസ്റ്റിക് പുല്ല് എത്തിച്ചത്. 2019 നവംബർ ഒന്ന് മുതല്‍ കോർപ്പറേഷൻ പരിധിയിൽ പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കിയിരുന്നു. വ്യാപാരികൾ പ്ലാസ്റ്റിക് ക്യാരി ബാഗ് നൽകുന്നത് കോർപ്പറേഷൻ വിലക്കുകയും ചെയ്തു. പുല്‍ത്തകിടി വെക്കുന്നതിന്‍റെ ഭാഗമായി മുൻവശത്തെ തണല്‍മരങ്ങൾ വെട്ടി. റീസൈക്കിൾ ചെയ്യാവുന്ന പ്ലാസ്റ്റിക് ആണ് പുൽത്തകിടിക്കായി ഉപയോഗിച്ചിരിക്കുന്നതെന്നാണ് മേയറുടെ വിശദീകരണം.

Leave a Reply